21
Sep 2022
Tue
21 Sep 2022 Tue

ഇരുചക്രവാഹനത്തിൽ അഭ്യാസം കാണിച്ച് രസിച്ച യുവാവിന് 4200 രൂപ പിഴയും പുറമേ ഏത്തമിടീച്ചും പൊലീസ്. ബൈക്കിന്റെ വലതുവശത്തേക്ക് കാലുകൾ രണ്ടും തൂക്കിയിട്ട് ചരിഞ്ഞിരുന്ന് ഇടതു കൈകൊണ്ട് ആക്സിലേറ്റർ കൊടുത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വലിയവാഹനങ്ങൾ അടക്കം പോവുന്ന തിരക്കേറിയ റോഡിലായിരുന്നു ഹെൽമറ്റ് പോലും ധരിക്കാതെ യുവാവിന്റെ അഭ്യാസം.  ഛത്തീസ്​ഗഡിലെ ദുർ​ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു യുവാവിന്റെ അഭ്യാസം. അപകടകരമായ ബൈക്കോടിക്കൽ വീഡിയോ ശ്രദ്ധയിൽപെട്ടതിനു പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

 

പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് 4200 രൂപ പിഴയടച്ചു. ബൈക്കിനു സമീപം നിർത്തി ഇയാളെ പൊലീസ് ഏത്തമിടീക്കുകയും ക്ഷമ പറയിക്കുകയും ചെയ്തു. യുവാവ് സ്റ്റേഷനിലെത്തി പിഴയടച്ചതിന്റെ രസീതും ഏത്തമിടുന്നതിന്റെ വീഡിയോയും ദുർ​ഗ് പോലീസ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.