ലുലു മാളില്‍ നിരവധി ജോലികള്‍; നേരിട്ട് അഭിമുഖത്തിനെത്തുക
|
പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫലിയുടെ ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു ഷോപ്പിങ് മാളില്‍ 13 തസ്തികകളിലായി നിരവധി ഒഴിവുകള്‍. പിക്കര്‍ മുതല്‍ അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പെടെയുള്ള വിവിധ ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഒഴിവുകളുള്ള തസ്തികയും യോഗ്യതും
▶️ 1. ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്:
പരമാവധി പ്രായം 35 വയസ്സ്.
എം.ബി.എ ബിരുദം. എക്‌സ്പീരിയന്‍സും ആവശ്യമാണ്.
▶️ 2. സീനിയര്‍ എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്
എം.ബി.എ ഇന്‍ എച്ച്.ആര്‍ അല്ലെങ്കില്‍ എം.എച്ച്.ആര്‍.എം യോഗ്യത.
നാലഞ്ചുവര്‍ഷം എക്‌സ്പീരിയന്‍സും ആവശ്യമാണ്.
പ്രായം 30 കവിയരുത്.
ഇതിലേക്ക് പുരുഷന്‍മാര്‍ മാത്രം അപേക്ഷിക്കുക.
▶️ 3. അസിസ്റ്റന്റ് മാനേജര്‍
ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അല്ലെങ്കില്‍ പി.ജി.
കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എക്‌സ്പീരിയന്‍സ്.
പ്രായം 35 കവിയരുത്.
▶️ 4. എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്
എംബിഎ ബിരുദം.
30 വയസ്സിന് താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.
എക്‌സ്പീരിയന്‍സ് ആവശ്യമില്ല.
▶️ 5. ഓഡിറ്റ് എക്‌സിക്യൂട്ടീവ്
സി.എ ഇന്ററും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
▶️ 6. മാനേജ്‌മെന്റ് ട്രെയിനി
എംബിഎ ബിരുദം.
പ്രായപരിധി 30 കവിയരുത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവസരം.
എക്‌സ്പീരിയന്‍സ് ആവശ്യമില്ല.
▶️ 7. ഐ.ടി സപ്പോര്‍ട്ടര്‍
എം.സി.എ അല്ലെങ്കില്‍ ബിടെക് യോഗ്യത.
ഒന്നുരണ്ട് വര്‍ഷം എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
31 വയസ്സിന് താഴെയുള്ള സ്ത്രീ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.
▶️ 8. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്
ബികോം അല്ലെങ്കില്‍ എം.കോം ബിരുദം.
കുറഞ്ഞത് രണ്ടുവര്‍ഷത്തെയെങ്കിലും എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.
▶️ 9. ബില്ലിങ് എക്‌സിക്യൂട്ടീവ്
ഏതെങ്കിലും ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
30 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
▶️ 10. സെയില്‍സ് എക്‌സിക്യൂട്ടീവ്
കുറഞ്ഞ യോഗ്യത പ്ലസ്ടു.
എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
30 വയസ്സ് കവിയരുത്.
▶️ 11. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
ബി.ബി.എ അല്ലെങ്കില്‍ എം.ബി.എ ബിരുദം.
പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം.
30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
▶️ 12- ഷെഫ് അഥവാ Commi-1, 2, 3
ഹോട്ടല്‍ മാനേജ്‌മെന്റ് യോഗ്യത.
എക്‌സ്പീരിയന്‍സ് അനിവാര്യം.
35 വയസ്സ് കവിയരുത്.
▶️ 13. പിക്കര്‍
ചുരുങ്ങിയ യോഗ്യത പത്താം ക്ലാസ്.
എക്‌സ്പീരിയന്‍സ് ആവശ്യമില്ല.
25 വയസ്സ് കവിയരുത്.
ജോലി ലഭിക്കാന്‍ എന്ത് ചെയ്യണം?
താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16ന് കോട്ടയം എസ്.ബി കോളേജില്‍ വച്ച് നക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. രാവിലെ 9 മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും നേരിട്ടെത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
അഭിമുഖത്തന് എത്തുന്നവര്‍ അവരുടെ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൈയില്‍ കരുതണം. ഒപ്പം പുതിയ വിവരങ്ങളടങ്ങിയ ബയോഡാറ്റയും ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04812563451/ 2560413 എന്ന നമ്പറില്‍ ബന്ധപ്പെടുക.


