15
Jan 2024
Mon
15 Jan 2024 Mon

LULU ഗ്രൂപ്പ് ജോബ് ഫെസ്റ്റ്: തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ഇന്റര്‍വ്യൂ; മിനിമം യോഗ്യത +2

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റിലെ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ വെച്ചിട്ടാണ് ഇന്റര്‍വ്യൂ നടക്കുന്നത്. പ്ലസ്ടുവാണ് മിനിമം യോഗ്യത. ഒഴിവുകളും അതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും താഴെ നല്‍കിയിട്ടുണ്ട്. അത് ചെക്ക് ചെയ്ത ശേഷം മാത്രം ഇന്റര്‍വ്യൂവിന് പോവുക.

വിദ്യാഭ്യാസ യോഗ്യത
1. സെയില്‍സ്മാന്‍/ ക്യാഷ്യര്‍
പ്ലസ് ടു പാസ്സായിരിക്കണം കൂടാതെ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 20 വയസ്സ് മുതല്‍ 28 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി.
2. കുക്ക്, സാന്‍വിച്ച്, ഷവര്‍മ & സലാഡ് മേക്കര്‍, ബേക്കര്‍, കോണ്‍ഫെക്ഷനര്‍, ബുച്ചര്‍, ഫിഷ്‌മോഗര്‍, ടൈലര്‍, സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മോഷന്‍ ഗ്രാഫിക് ഡിസൈനര്‍, ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ടിസ്റ്റ്

ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 23 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവരായിരിക്കണം.

3. അക്കൗണ്ടന്റ്: M.Com

4.സെയില്‍സ്/ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് : MBA മാര്‍ക്കറ്റിംഗ്

ഇന്റര്‍വ്യൂ
1.തൃശ്ശൂര്‍
ജനുവരി 18 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ (ഹയാത്ത്) പുഴക്കല്‍ വച്ച് ഇന്റര്‍വ്യൂ നടക്കും.

2.ആലപ്പുഴ

2024 ജനുവരി 20 രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 വരെ കൃഷ്ണ കണ്‍വെന്‍ഷന്‍ സെന്റര്‍, പഴവീട് ക്ഷേത്ര റോഡ്, തിരുവമ്പാടി വെച്ച് ഇന്റര്‍വ്യൂ നടക്കും.

ഇന്റര്‍വ്യൂവിന് എത്തുന്നവര്‍ക്ക് സാധുവായ പാസ്‌പോര്‍ട്ട് വേണം. അതിന്റെ പകര്‍പ്പും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ലേറ്റസ്റ്റ് ബയോഡാറ്റയും കൈയില്‍ കരുതണം.