പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ 2008ലെ ബംഗളൂരു സ്‌ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിയോട് സുപ്രിംകോടതി. 28-ാം പ്രതിയായ താജുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. 16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാതെ താന്‍ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീന്‍ കോടതിയെ സമീപിച്ചത്.
|
വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നായിരുന്നു താജുദ്ദിന്റെ ആവശ്യം. വിചാരണ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേസില്‍ മുപ്പത്തിയൊന്നാം പ്രതിയാണ് അബ്ദുന്നാസര്‍ മഅ്ദനി. മഅ്ദനിക്കു നേരത്തേ സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു.
ALSO READ:കൊല്ലം നഗരത്തിലെ എംഡിഎംഎ വിതരണക്കാരി പോലീസ് പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





