03
Aug 2023
Sat
03 Aug 2023 Sat

കൊച്ചി: സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ വീണാ വിജയനും പിതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനുമെതിരെ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടു നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. പരാതിക്കാരനായ ജി ഗിരീഷ് ബാബു സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരേയും അന്വേഷണം വേണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. അതേസമയം വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും എന്ന് ഹർജിക്കാരൻ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക