സൗദിയില്‍ വാഹന രജിസ്‌ട്രേഷനും കൈമാറ്റവും ഇനി അബ്ഷര്‍ വഴി; ലഭിക്കുക 350 സേവനങ്ങള്‍
|
റിയാദ്: സൗദി അറേബ്യയില്‍ ആഭ്യന്തര വകുപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ അബ്ഷറിലൂടെ വാഹന രജിസ്‌ട്രേഷനും വാഹന കൈമാറ്റവും നടത്താന്‍ അവസരം. അബ്ഷറിന്റെ പരിഷ്‌ക്കരിച്ച പതിപ്പിലാണ് ഇതടക്കമുളള പുതിയ സേവനങ്ങള്‍ ലഭ്യമാക്കിയത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന 350 സേവനങ്ങള്‍ അബ്ഷര്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാണ്.
പുതിയതായി എട്ടു സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അബ്ഷര്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഇതോടെയാണ് വാഹന രജിസ്‌ട്രേഷനും വില്‍പ്പനയും കൂടി ഈ പ്ലാറ്റ്‌ഫോമിലൂടെ നടത്താനുളള അവസരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. കാര്‍ ഷോറൂമുകളില്‍ നിന്ന് വാഹന രജിസ്‌ട്രേഷന്‍ ഇഷ്യു ചെയ്യല്‍, കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റല്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ വാഹന ഉടമസ്ഥാവകാശ കൈമാറ്റം, ബൈക്ക് ഉടമസ്ഥാവകാശമാറ്റം എന്നിവ അബ്ഷര്‍ പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകും.
സൗദി പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും പുറമെ സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം അബ്ഷറിലൂടെ അതിവേഗത്തില്‍ ലഭ്യമാണ്. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയതായി എട്ടു സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അബ്ഷര്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഇതോടെയാണ് വാഹന രജിസ്‌ട്രേഷനും വില്‍പ്പനയും കൂടി ഈ പ്ലാറ്റ്‌ഫോമിലൂടെ നടത്താനുളള അവസരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. കാര്‍ ഷോറൂമുകളില്‍ നിന്ന് വാഹന രജിസ്‌ട്രേഷന്‍ ഇഷ്യു ചെയ്യല്‍, കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റല്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ വാഹന ഉടമസ്ഥാവകാശ കൈമാറ്റം, ബൈക്ക് ഉടമസ്ഥാവകാശമാറ്റം എന്നിവ അബ്ഷര്‍ പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകും.
മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയും അബ്ഷര്‍ മൊബൈല്‍ ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്ന ഒറ്റത്തവണ ഒടിപി ഉപയോഗിച്ചാണ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക