|
ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യന്‍ നടി എ. ശകുന്തള (84) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600-ലേറെ സിനിമകളില്‍ ഇവർ വേഷമിട്ടിട്ടുണ്ട്. കുപ്പിവള, കൊച്ചിന്‍ എക്‌സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു, ആവേശം (1979) എന്നിവയാണ് ഇവരുടെ പ്രധാന മലയാള സിനിമകള്‍.
1960-കളില്‍ പിന്നണി നര്‍ത്തകിയായാണ് സിനിമയിലെത്തിയത്. 1970-ല്‍ ഇറങ്ങിയ സി.ഐ.ഡി. ശങ്കറാണ് ആദ്യശ്രദ്ധേയ ചിത്രം. ഇതിന് ശേഷം സി.ഐ.ഡി ശകുന്തള എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്.
1998 വരെ സിനിമകളില്‍ സജീവമായിരുന്നു. പിന്നീട് 2019-വരെ തമിഴ് സീരിയലുകളിലെക്ക് മാറി.
Veteran actress A Sakunthala, popularly known as C.I.D. Sakunthala, passes away on Tuesday evening in Bengaluru.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


