മാപ്പിളപ്പാട്ടുകളും ചലച്ചിത്ര ഗാനങ്ങളുമടക്കം മൂവായിരത്തിലധികം ഈണങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന് കോഴിക്കോട് അബൂബക്കര്‍ (അവുക്കാക്ക 80) അന്തരിച്ചു. മാപ്പിളപ്പാട്ടിനെ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും മൂളിയിട്ടുള്ള ‘കരയാനും പറയാനും മനം തുറന്നിരിക്കാനും….’ എന്ന യേശുദാസ് പാടിയ പാട്ടിന് ഈണമിട്ടതും കോഴിക്കോട് അബൂബക്കര്‍ ആയിരുന്നു.
|
ജൂലൈയിലാണ് 80കരാനായ അബൂബക്കറിന് മസ്തിഷ്കാഘാതം സംഭവിച്ചത്. ശരീരം പൂര്‍ണമായും തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. രോഗം മൂര്‍ച്ഛിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ പാട്ടുകള്‍ക്ക് ഈണം ഇട്ട് സംഗീത ലോകത്ത് സജീവമായിരുന്നു. യേശുദാസ്, എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, സുജാത, അഫ്സല്, ഷഹബാസ് അമന് എന്നിങ്ങനെ നിരവധി പ്രഗല്ഭ പാട്ടുകാരാണ് കോഴിക്കോട് അബൂബക്കറിന്റെ ഈണത്തില്‍ പാട്ട് പാടിയത്.
ഇതിനോടകം 3000-ത്തിലധികം മാപ്പിളപ്പാട്ടുകള്‍ക്ക് അദ്ദേഹം ഈണം നല്‍കിയിട്ടുണ്ട്. ‘യത്തീമിന്നത്താണീ’, ‘ലാ ഇലാഹാ ഇല്ലള്ളാ’, ‘പകലന്തി ഞാന്‍’ തുടങ്ങിയവയാണ് പ്രധാന ഗാനങ്ങള്‍. ദേവരാജന്‍ മാസ്റ്ററുടെയും ബാബുരാജിന്റെയും ബോംബെ രവിയുടെയും പ്രധാന തബലിസ്റ്റും ആയിരുന്നു കോഴിക്കോട് അബൂബക്കര്‍.
സംഗീത പ്രേമികളുടെ മനം കവര്‍ണ കോഴിക്കോട് അബൂബക്കറിന്റെ സംഗീത ചരിത്രം ഉള്‍പ്പെടുത്തി ഈണങ്ങളുടെ സുല്‍ത്താന്‍ എന്ന പേരില്‍ ഹമീദ് കോളിയടുക്കത്തില് ഒരു പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിനിടയിലാണ് അന്ത്യം. മീഞ്ചന്തക്ക് സമീപം അരീക്കാടുള്ള വീട്ടില്‍ വച്ചായിരുന്നു അന്തരിച്ചത്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഈ ഗാനങ്ങള്‍ക്ക് ഇപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ വന്‍സ്വീകാര്യതയാണ്. സിനിമ നടന് മാമുക്കോയയും കോഴിക്കോട് അബൂബക്കറും സഹപാഠികള്‍ ആയിരുന്നു.
ഭാര്യ: കെവി സുബൈദ. മക്കള്‍ :ഗുലാം അലി, (പരേതനായ) ഫയാസ്, രോഷ്നി , ഫെമിന, സജിന. മരുമക്കള്‍:സലാം അസീസ്, (കാഞ്ഞങ്ങാട്), സൗദാബി, അഫ്സീന
Tags: Kozhikode Abubacker Passed Away, Kozhikode Abubacker Music Director, Mappila Song Composer, Kerala News Malayalam, Kozhikode News Malayalam, Obitaury News Malayalam, Yesudas Mappila Songs
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


