15
Feb 2024
Mon
15 Feb 2024 Mon
vetri duraisamis deadbody found days after announce 1 crore reward

ഹിമാചല്‍ പ്രദേശിലെ സത് ലജ് നദിയില്‍ വാഹനംമറിഞ്ഞ് കാണാതായ ചെന്നൈ മുന്‍ മേയര്‍ സൈദായി സമിയപ്പന്‍ ദുരൈസാമിയുടെ മകനും സിനിമാ നിര്‍മാതാവുമായ വെട്രി ദുരൈസാമിയുടെ മൃതദേഹം കണ്ടെത്തി. മകനെ കാണാതായതിനെ തുടര്‍ന്ന് വെട്രി ദുരൈസാമിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പിതാവ് സൈദായി സമിയപ്പന്‍ ദുരൈസാമി ഒരു കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. (vetri duraisamis deadbody found days after announce 1 crore reward)

വെട്രി ദുരൈസാമി സുഹൃത്തുക്കളായ ഗോപി നാഥിനും തന്‍ജിനുമൊപ്പമായിരുന്നു ഹിമാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്കെത്തിയത്. കാര്‍ പുഴയിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് തന്‍ജിന്‍ മരിക്കുകയും ഗോപിനാഥ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്‌തെങ്കിലും വെട്രിയെക്കുറിച്ച് യാതൊരുവിധ വിവരവും ലഭിച്ചിരുന്നില്ല.

വെട്രിയെ കാണാതായി 9 ദിവസങ്ങള്‍ക്കു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തു നിന്ന് ആറുകിലോമീറ്റര്‍ അകലയൊയിരുന്നു മൃതദേഹം. 2021ല്‍ പുറത്തിറങ്ങിയ എന്‍ഡ്രാവതു ഒരു നാള്‍ എന്ന സിനിമയാണ് വെട്രി ദുരൈസാമി നിര്‍മിച്ചത്.