01
May 2024
Mon
01 May 2024 Mon
video showing teen voting 8 times for BJP in UP

ഉത്തര്‍പ്രദേശില്‍ കൗമാരക്കാരന്‍ ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി എട്ടുതവണ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ആണ്‍കുട്ടി ബൂത്തിലെത്തി വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഫറൂഖാബാദ് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് രാജ്പുതിനു വേണ്ടിയാണ് ഇയാള്‍ ഇത്രയധികം കള്ളവോട്ടുകള്‍ ചെയ്തത്. കള്ളവോട്ട് ചെയ്ത ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന റിപോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു.(video showing teen voting 8 times for BJP in UP)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓരോ തവണയും വോട്ട് ചെയ്യുമ്പോഴും 1, 2, 3 എന്നിങ്ങനെ എണ്ണിക്കൊണ്ടാണ് ഇയാള്‍ വോട്ട് ചെയ്യുന്നത്. വോട്ടിങ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ അമര്‍ത്തുന്നതിന്റെയും വിവി പാറ്റ് യന്ത്രത്തില്‍ അത് രേഖപ്പെടുത്തുന്നതിന്റെയും വീഡിയോ വോട്ടര്‍ പകര്‍ത്തുന്നുണ്ട്.

അതേസമയം എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലൂടെ അധികമായി ഏഴുതവണ ഇയാള്‍ ബൂത്തിലെത്തി വോട്ട് ചെയ്തതെന്നു വ്യക്തമല്ല. വീഡിയോ വൈറലായതോടെ കേസെടുക്കുകയും ആണ്‍കുട്ടിയെ കസ്റ്റിഡിയിലെടുക്കുകയും ചെയ്തു. ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തതായും റിപോളിങ്ങിന് ശുപാര്‍ശ ചെയ്തതായും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നവദീപ് റിന്‍വ പറഞ്ഞു.

ബിജെപി പരാജയഭീതിയില്‍ സര്‍ക്കാര്‍ സംവിധാനത്തെ സമ്മര്‍ദ്ദത്തിലാക്കി ജനാധിപത്യത്തെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് കള്ളവോട്ട് വീഡിയോ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അഖിലേഷ് യാദവും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക