ഹെലികോപ്ടറില്‍ നിന്ന് ലംബോര്‍ഗിനി കാറിനു നേരെ പടക്കപ്രയോഗം നടത്തി വീഡിയോ ചിത്രീകരിച്ച വ്‌ലോഗര്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിച്ചേക്കും. യുഎസിലാണ് സംഭവം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ അലക്‌സ് ചോയി എന്നറിയപ്പെടുന്ന സുക് മിന്‍ സോയി ആണ് ഇത്തരമൊരു വീഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്തു നിയമക്കുരുക്കില്‍ പെട്ടത്. സാന്‍ ബെര്‍നാര്‍ഡിനോ കൗണ്ടിയിലായിരുന്നു വീഡിയോ ചിത്രീകരിച്ചത്.
|
വിമാനത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോയതിനും അപകടകരമായ അഭ്യാസ പ്രകടനം നടത്തിച്ചതിനുമാണ് യുവാവിനെതിരേ കേസെടുത്തത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അഭ്യാസത്തിന്റെ മുഴുവന്‍ സംവിധാനവും ചോയിയാണ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി.
അനുവാദമില്ലാതെയായിരുന്നു സംഘം ഹെലികോപ്ടര്‍ പറപ്പിച്ചതും. കുറ്റം തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ ചോയിക്ക് തടവു ലഭിക്കുമെന്ന ്‌നിയമവിദഗ്ധര്‍ പറഞ്ഞു. പടക്കങ്ങള്‍ കൊണ്ട് ലംബോര്‍ഗിനി നശിപ്പിക്കുന്ന എന്ന തലക്കെട്ടോടെയായിരുന്നു ചോയി ജൂലൈ 4ന് വീഡിയോ പോസ്റ്റ് ചെയ്തത്.
24കാരനായ ചോയിക്ക് ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. ലംബോര്‍ഗിനി ഉപയോഗിച്ചുള്ള നിരവധി വീഡിയോകളാണ് ചോയി സാമൂഹിക മാധ്യമങ്ങളിലടക്കം പോസ്റ്റ് ചെയ്തുവന്നിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





