16
Apr 2024
Mon
16 Apr 2024 Mon

എങ്ങനെയാണ് മലയാള സിനിമയുടെ മാറ്റത്തെ കാണുന്നതെന്ന് വിനീത് ശ്രീനിവാസൻ പറയുന്ന വാക്കുകളാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറല്‍. മലയാള സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചിത്രം മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബി യാണെന്ന് വടനും സംവിധായകനും ആയ വിനീത് ശ്രീനിവാസൻ പറഞ്ഞു. അമൽ നീരദ് സിനിമയിലേക്ക് വന്നതിനുശേഷം ആണ് ഇത്തരത്തിൽ ഒരു മാറ്റം മലയാള സിനിമയിൽ വന്നതെന്ന് പറഞ്ഞ വിനീത്, ബിഗ് ബി ഒരു ഗെയിം ചേഞ്ചർ സിനിമയാണെന്നും പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു വിനീതിന്റെ പരാമർശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഞാൻ കരുതുന്നു ഇത് അമൽ നീരദ് സിനിമയിലേക്ക് വന്നതിനുശേഷം ആണ് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത് എന്ന്. അദ്ദേഹം വ്യത്യസ്തമായിട്ടുള്ള ഒരു സിനിമ മലയാളത്തിൽ കൊണ്ടുവന്നു. അദ്ദേഹം ചെയ്ത സിനിമയാണ് ബിഗ് ബി. എനിക്ക് വ്യക്തിപരമായിട്ട് ഫീൽ ചെയ്യുന്നതാണ്. അതാണ് മലയാള സിനിമയെ മാറ്റിയത്. ഗെയിം ചേഞ്ചർ ആ സിനിമ ആണെന്നാണ് ഞാൻ കരുതുന്നത്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

അതേസമയം, ഇറങ്ങി 17 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾ കാത്തിരിക്കുന്ന ഒരു രണ്ടാം ഭാഗം ബിഗ് ബിയുടേതാണ്. മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രം അത്രത്തോളം ആരാധകർക്കിടയിൽ വലിയ പ്രീതി പിടിടിച്ചു പറ്റിയിട്ടുണ്ട്.

2010ന് ഒക്കെ ശേഷം മലയാളത്തില്‍ അതുവരെ വന്നുകൊണ്ടിരുന്ന സിനിമകള്‍ കണ്ട് ഫ്രസ്‌ട്രേറ്റഡ് ആയ ഒരു കൂട്ടം ആളുകള്‍ക്ക് മലയാളം സിനിമയില്‍ മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എല്ലാവരും മാറുകയായിരുന്നു. അന്‍വര്‍ റഷീദ് ഉസ്താദ് ഹോട്ടല്‍ പ്രൊഡ്യൂസ് ചെയ്തു, ആഷിഖ് അബു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കൊണ്ടു വന്നു. രാജീവ് പിള്ളയും ബോബി-സഞ്ജയ് ചേര്‍ന്ന് ട്രാഫിക്ക് ഉണ്ടാക്കി.

ഞാന്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് സംവിധാനം ചെയ്തു. അത് കഴിഞ്ഞ്, മഹേഷ് നാരായണന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും വലിയൊരു മാറ്റം തന്നെ ഉണ്ടാക്കി. പുതിയ സംവിധായകരും പുതിയ എഴുത്തുകാരും പുതിയ ടെക്‌നീഷ്യന്‍സും പുതിയ മ്യൂസിക് ഡയറക്ടര്‍മാരുമുണ്ടായെന്നും മലയാള സിനിമയുടെ ഇത്രയും കാലത്തെ മാറ്റത്തെ അടയാളപ്പെടുത്തി എന്നും വിനീത് കൂട്ടിച്ചേർത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക