22
Oct 2024
Wed
22 Oct 2024 Wed
Vinicius' hat-trick marks Real Madrids stunning comeback

മാഡ്രിഡ്: കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ സമാനമായിരുന്നു ഇന്നലെ രാത്രി സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ മഡ്രിഡ് അവതരിച്ചത്. ആദ്യപകുതിക്ക് പിരിയുമ്പോള്‍ രണ്ട് ഗോളിന് പിന്നില്‍. എന്നാല്‍ കളി അവസാനിക്കുമ്പോള്‍ 5- 2ന്റെ ഉജ്വലവിജയം. ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് റയല്‍ കീഴടക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ഡോര്‍ട്ട്മുണ്ട് ലീഡ് നേടിയിരുന്നെങ്കിലും അവസാന 45 മിനിറ്റില്‍ വിശ്വരൂപം പുറത്തെടുത്ത നിലവിലെ ചാമ്പ്യന്‍മാര്‍ പിന്നീട് തകര്‍ത്താടുകയായിരുന്നു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷമാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. വിനീഷ്യസ് ജൂനിയര്‍ (62, 86, 90+3) മിനിറ്റുകളില്‍ വലകുലുക്കി ഹാട്രിക്കും തികച്ചു. ആന്റോണിയോ റൂഡിഗര്‍(60), ലൂക്കാസ് വാസ്‌കസ് (83) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

Vinicios' hat-trick marks Real Madrids stunning comeback

നേരത്തെ 30ാം മിനിറ്റില്‍ ഡോനിയല്‍ മാലെനും 34ാം മിനിറ്റില്‍ ജാമി ഗിറ്റെന്‍സും ഡോര്‍ട്ട്മുന്റിനായി ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജി നെതര്‍ലാന്‍ഡ്‌സ് ക്ലബ് പി.എസ്.വി ഐന്തോവനോട് സമനില കുരുക്ക്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

ഇംഗ്ലീഷ് ക്ലബ് ആര്‍സനല്‍ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ടു. ഉക്രൈന്‍ ക്ലബ് ഷാക്താറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചത്. 29ാം മിനിറ്റില്‍ ഷക്താര്‍ താരം റിസ്‌നിക് ആണ് സെല്‍ഫ്‌ഗോള്‍ വഴങ്ങിയത്.

മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ബൊള്‍ഗാനിയേയും, ജിറോണ FC സ്ലൊവാന്‍ ബ്രാറ്റിസ്ലാവയേയും കീഴടക്കി.

ചാംപ്യന്‍സ് ലീഗില്‍ ഇന്നും ക്ലാസിക് പോരാട്ടങ്ങളാണ് നടക്കുന്നത്. ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയെ നേരിടുകയാണ്. ലീഗില്‍ ഒരു ജയവും ഒരു തോല്‍വിയുമുള്ള ബാഴ്‌സയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

Vinicius’ hat-trick marks Real Madrids stunning comeback