കരക്കസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിർഭാഗ്യം തുടർന്ന് ബസീൽ. മികച്ച ടീമിനെ അണിനിരത്തിയിട്ടും വെനസ്വേലയുമായുള്ള പോരാട്ടം സമനിലയിൽ കലാശിച്ചു. വെനസ്വേലയിലെ മതൂരിനിലെ മൊന്യൂമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ അവസാനിച്ചു. ബ്രസീലിന് വേണ്ടി ബാഴ്‌സലോണയിൽ താരം റാഫിഞ്ഞയാണ് ഗോൾ നേടിയത്. 43-ാം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു ഗോൾ. മൂന്ന് മിനിട്ടുകൾക്കകം ടെലെസ്കോ സെഗോവിയയിലൂടെ ആതിഥേയർ സമനില പിടിച്ചു. ഒടുവിൽ 89-ാം മിനിറ്റിൽ ഗോൽസാൽ റെഡ് കാർഡ് ലഭിച്ചു പുറത്ത് ആയതോടെ വെനസ്വേല പേരായി ചുരുങ്ങി എങ്കിലും മുൻ ചാമ്പ്യൻമാർക്ക് അവസരം മുതലാക്കാൻ ആയില്ല. ഈ സമയത്ത് കിട്ടിയ പെനാൽറ്റി റയൽ മഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പാഴാക്കിയത് ബ്രസീലിന് കനത്ത തിരിച്ചടിയായി. 62-ാം മിനിറ്റിലായിരുന്നു ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.
|
മത്സരം സമനില ആയതോടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീനക്ക് തൊട്ട് പിന്നിലായി രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ബ്രസീലിന് നഷ്ടമായത്. 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതാണ്. ബ്രസീലിനു 17 പോയിൻ്റ് ഉണ്ട്.
Brazil player ratings vs Venezuela: Vinicius Jr’s nightmare goes on! Real Madrid star misses penalty as Selecao drop more World Cup qualifying points despite Raphinha rocket


