സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിര്‍ണായക ചുവടുവയ്പ്പാവുമെന്ന് കരുതുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അടുത്ത ഘട്ടത്തിലേക്ക്. തുറമുഖത്ത് നിന്ന് കര മാര്‍ഗമുള്ള ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ വിഴിഞ്ഞം തുറമുഖം കടലില്‍നിന്ന് കരയിലേക്ക് വളരും. തുറമുഖ അധിഷ്ഠിത വ്യവസായ വികസനവും ലോജിസ്റ്റിക്‌സ് മികവും ലക്ഷ്യമിടുന്ന മിഷന്‍ സമുദ്രയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകും. കേന്ദ്ര തുറമുഖ- ഷിപ്പിങ്- ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോബാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.
|
സംസ്ഥാനത്തെ ഉത്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഗേറ്റ് വേ ആയി ഇനി വിഴിഞ്ഞം മാറും.
400 കോടിയുടെ മിഷന്‍ സമുദ്ര
മിഷന്‍ സമുദ്ര ആരംഭിക്കുന്നതോടെ, സിംഗപ്പൂര്‍, കൊളംബോ തുറമുഖങ്ങളേക്കാള്‍ മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വിഴിഞ്ഞമാണ് മിഷന്‍ സമുദ്രയുടെ പ്രധാന കവാടം.
കേരളത്തിലെ 15 ചെറുതും വലുതുമായ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിക്കാണ് തുടക്കമാകുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. എട്ട് വ്യാവസായിക ക്ലസ്റ്ററുകളും മൂന്ന് പുതിയ നഗരങ്ങളും ഉള്‍പ്പെടുത്തി 600 കി.മീ തീരപ്രദേശത്തെ പോര്‍ട്ട് സിറ്റിയായി വികസിപ്പിച്ച് കേരളത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന 400 കോടിയുടെ പദ്ധതിയാണ് മിഷന്‍ സമുദ്ര.
Tags : Vizhinjam Port, Vizhinjam International Seaport, Mission Samudra, Kerala Port Development, Sarbananda Sonowal, Pinarayi Vijayan, Kerala News, Vizhinjam Logistics, Cargo Operations, Kerala News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





