വ്‌ളോഗര്‍ വഴിക്കടവ് സ്വദേശി ജുനൈദിന്റെ അപകടമരണത്തില്‍ അസ്വാഭാവികത തള്ളി പോലീസ്. അപകടസമയം ജുനൈദ് മദ്യലഹരിയിലായിരുന്നുവെന്നും മരണത്തിനു തൊട്ടുമുമ്പ് അലക്ഷ്യമായി വാഹനമോടിച്ചതായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് ജുനൈദ് മരിച്ചത്. മഞ്ചേരി മരത്താണിയില്‍ വച്ച് മണ്‍തിട്ടയില്‍ ബൈക്ക് ഇടിച്ചുകയറുകയും തലയില്‍ മുറിവേറ്റ് ജുനൈദ് ചോരവാര്‍ന്ന് കിടക്കുകയുമായിരുന്നു. ജുനൈദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ രാത്രിയോടെ മരിക്കുകയായിരുന്നു.
|
ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് വിഷയത്തില്‍ അസ്വാഭാവികത ഇല്ലെന്നു വ്യക്തമാക്കിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രക്ത സാമ്പിള്‍ വിദഗ്ധ പരിശോധനക്കയക്കുമെന്ന് പോലീസ് അറിയിച്ചു.
അടുത്തിടെ ജുനൈദിനെതിരേ യുവതി പീഡന പരാതി നല്‍കിയിരുന്നു. വിവാഹവാഗ്ദാനത്തില്‍ നിന്ന് ജുനൈദ് പിന്‍മാറിയെന്നും രണ്ടുവര്‍ഷമായി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. ഈ കേസില്‍ അറസ്റ്റിലായ ജുനൈദിനെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





