കോഴിക്കോട് എലത്തൂര്‍ മാളിക്കടവില്‍ ഭാര്യാസഹോദരിയായ 26കാരിക്കാരിയെ ഒരുമിച്ചു മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം തന്ത്രപരമായി കൊലപ്പെടുത്തിയ പ്രതി വൈശാഖന്‍ മൂന്നുതവണ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തല്‍. ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ വൈശാഖന്റെ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ഷോപ്പില്‍നിന്ന് പോലീസ് കണ്ടെത്തി. വര്‍ക്ഷോപ്പിലേക്കു വന്നില്ലെങ്കില്‍ തന്റെ കൈവശമുള്ള യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വൈശാഖന്‍ പോലീസിനോട് പറഞ്ഞു.
|
ജനുവരി 24നാണ് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് തന്റെ വര്‍ക് ഷോപ്പിലേക്ക് വൈശാഖന്‍ യുവതിയെ വിളിച്ചുവരുത്തിയത്. പിന്നീട് ഉറക്കഗുളിക ചേര്‍ത്ത ശീതളപാനീയം യുവതിക്ക് നല്‍കി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കുകയും യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം പ്രതിക്കുണ്ടായിരുന്നു. പത്ത് വര്‍ഷമായി യുവതിയുമായി പ്രതി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതിനിടെ വൈശാഖന്‍ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. ഈ വിവരം യുവതി അറിയുകയും വൈശാഖനുമായി അകലുകയും ചെയ്തു. മറ്റു പെണ്‍കുട്ടികളുടെ ജീവിതം തകരാതിരിക്കാന്‍ വൈശാഖനെക്കുറിച്ചുള്ള വിവരം പുറത്തുവിടുമെന്നും യുവതി പറഞ്ഞു.
യുവതിയെ അനുനയിപ്പിക്കാന്‍ വൈശാഖന്‍ അവര്‍ക്കു ജോലി നല്‍കുകയും ഫാഷന്‍ ഡിസൈനിങ് കോഴ്‌സിനു ചേര്‍ക്കുകയും ചെയ്‌തെങ്കിലും പിണക്കം മാറിയില്ല. തുടര്‍ന്ന് ആഭിചാര ക്രിയയും നടത്തി. ഇതും ഫലം കാണാതെ വന്നതോടെ കല്ലായിയിലെ കൗണ്‍സിലിങ് സ്ഥാപനത്തിലേക്കു കൊണ്ടുപോയി. ഇവിടെ വച്ച് യുവതി വൈശാഖന്‍ തന്റെ ഭര്‍ത്താവല്ലെന്നും സുഹൃത്താണെന്നും വെളിപ്പെടുത്തി. ഇതോടെ വൈശാഖന്‍ യുവതിയെ ഭീഷണിപ്പെടുത്തി.
തൊട്ടടുത്ത ദിവസം യുവതി താനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത്തരം ഒരു ഗതികേട് മറ്റു പെണ്‍കുട്ടികള്‍ക്ക് വരാന്‍ പാടില്ല. അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് ഡയറിയെഴുതി ഇതിന്റെ ഫോട്ടോ കൗണ്‍സലര്‍ക്ക് അയച്ചുനല്‍കി. തീയതിയും സമയവും വച്ചായിരുന്നു യുവതി ഡയറി എഴുതിയിരുന്നത്. ഈ കുറിപ്പെഴുതി മൂന്നു മണിക്കൂറിനുള്ളില്‍ യുവതി കൊല്ലപ്പെടുകയും ചെയ്തു.




