വഹീദ റഹ്മാന് ദാദ സാഹിബ് ഫാല്‍ക്കെ പുരസ്കാരം
|
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മുതിര്‍ന്ന നടി വഹീദ റഹ്മാന്. ഇന്ത്യന്‍ സിനിമക്ക് നല്കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ഹിന്ദി സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളായ വഹീദ നേരത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും വഹീദക്ക് കഴിഞ്ഞു.
തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്മാന് ജനിച്ചത്. അഞ്ചു പതിറ്റാണ്ടോളമായി ഇന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായ വഹീദാ റഹ്മാന് 90ലധികം ചിത്രങ്ങില്‍ അഭിനയിച്ചു. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. പ്യാസ, കാഗസ് കെ ഫൂല്, ചൗധ്വി കാ ചാന്ദ്, സാഹിബ് ബിബി ഗുലാം തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. 1965ല്‍ പുറത്തിറങ്ങിയ ഗൈഡിലൂടെ ആദ്യമായി ഫിലിംഫെയര്‍ പുരസ്കാരം വഹീദാ റഹ്മാനെ തേടിയെത്തി. 1968ല്‍ പുറത്തിറങ്ങിയ നീല്‍കമലിലൂടെ രണ്ടാമതും വഹീദ ഫിലിംഫെയര്‍ പുരസ്കാരത്തിന് അര്‍ഹയായി.
1972ല്‍ രാജ്യം പത്മശ്രിയും 2011ല്‍ പത്മവിഭൂഷണും നല്കി ആദരിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





