01
Apr 2024
Tue
01 Apr 2024 Tue
was apology the same size as earlier ads Supreme Court asks after Patanjali says it has issued public apology

ന്യൂഡല്‍ഹി: പരസ്യം കൊടുത്ത അതേ അളവിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്ന് പതഞ്ജലി ഉടമകളായ ബാബാ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും സുപ്രിംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കോടതി നടപടി നേരിട്ട പതഞ്ജലി വളരെ ചെറിയ കോളത്തില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മാപ്പപേക്ഷയെ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചു. മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്ന് പതഞ്ജലി അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്ശനം.(was apology the same size as earlier ads Supreme Court asks after Patanjali says it has issued public apology)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ കാണുന്ന മാപ്പപേക്ഷയല്ല നോക്കിയാല്‍ കാണുന്ന വിധമാവണം അതെന്നും കോടതി പതഞ്ജലിയോട് നിര്‍ദേശിച്ചു. പത്രത്തില്‍ പ്രസിദ്ധീകരിച്ച മാപ്പപേക്ഷ മുറിച്ചെടുത്ത് കോടതി മുമ്പാകെ സമര്‍പ്പിക്കാനും പതഞ്ജലിയോട് കോടതി ആവശ്യപ്പെട്ടു. മുറിച്ചെടുക്കുന്ന പരസ്യങ്ങള്‍ കൃത്രിമമായി വലിപ്പം കൂട്ടി നല്‍കരുതെന്നും പത്രങ്ങളില്‍ വന്ന അളവില്‍ തന്നെ തങ്ങള്‍ക്കതു കാണണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ മാസമാദ്യം യോഗ ഗുരു ബാബാ രാംദേവും പതഞ്ജലി ആയുര്‍വേദ് മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സുപ്രിംകോടതി മുമ്പാകെ മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ ഇരുവരും സമര്‍പ്പിച്ച മാപ്പപേക്ഷയെയും കോടതി അന്ന് നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിനെതിരേ സുപ്രിംകോടതിയെ സമര്‍പ്പിച്ചത്. കോടതി നിര്‍ദേശം ലംഘിച്ച് പതഞ്ജലി ഉടമകള്‍ നടത്തിയ വാര്‍ത്താസമ്മേളനവും പത്രപ്പരസ്യങ്ങള്‍ നല്‍കിയതും കോടതിയെ ചൊടിപ്പിക്കുകയും ഇരുവരെയും നിര്‍ത്തിപ്പൊരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പത്രങ്ങളില്‍ നല്‍കിയ മാപ്പപേക്ഷയുടെ വലിപ്പം കുറഞ്ഞതിനെ സുപ്രിംകോടതി ചോദ്യം ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക