ചൈല്‍ഡ് പോണോഗ്രഫി കാണുന്നത് പോക്‌സോ നിയമത്തിന്റെയും ഐടി നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രിംകോടതി. കുട്ടികളുടെ അശ്ലീലവീഡിയോകള്‍ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പോക്‌സോ നിയമത്തിന്റെയും ഐടി നിയമത്തിന്റെയും കീഴില്‍ വരുന്ന കുറ്റകൃത്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
|
മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. കുട്ടികളെ വച്ച് തയ്യാറാക്കിയ പോണ്‍വീഡിയോ മൊബൈല്‍ ഫോണില്‍ കണ്ട 28കാരനെതിരായ നിയമനടപടികള്‍ 2024 ജനുവരി 11ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പോണ്‍ വീഡിയോകള്‍ കാണുന്നവരെ ശിക്ഷിക്കുന്നതിനു പകരം അവരെ ബോധവല്‍ക്കരിക്കാനുള്ള പക്വത പൊതുസമൂഹം കാണിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





