സുല്‍ത്താന്‍ ബത്തേരി: മുണ്ടേരി ഉള്‍വനത്തില്‍ തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങി. (Wayanad: 18 rescue workers who went to search in the deep forest got stuck) സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയലുള്ള വനത്തിലാണ് ഇവര്‍ കുടുങ്ങിയത്. 14 എമര്‍ജന്‍സി റസ്‌ക്യു ഫോഴ്സ് പ്രവര്‍ത്തകരും 4 ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുമാണ് കുടുങ്ങിയത്.
|
നിലമ്പൂരിലെ മുണ്ടേരി കഴിഞ്ഞുള്ള പ്രദേശമാണിത്. രാത്രിയില്‍ എയര്‍ലിഫ്റ്റിങ് സാധ്യമല്ലാത്തതിനാല്‍ തണ്ടര്‍ബോള്‍ട്ട് സംഘമെത്തി കുടുങ്ങി കിടക്കുന്നവരെ വയനാട് ഭാഗത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്.
ALSO READ:വൈറ്റ് ഗാർഡിന് ഭക്ഷണവിതരണം തുടരാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
ഉള്‍വനത്തില്‍ നിന്നും ഒരു മൃതദേഹവുമായി പുറത്തെത്തിയപ്പോഴാണ് മറ്റൊരു മൃതദേഹം കൂടിയുണ്ടെന്ന സൂചന സംഘത്തിന് ലഭിക്കുന്നത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയ ശേഷം മടങ്ങിയെത്താന്‍ വൈകിയതോടെ ഇരുട്ടായി. ഇതോടെയാണ് സംഘം ചാലിയാറില്‍ കുടുങ്ങിയത്.
കാന്തപ്പാറയില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹവും സംഘം കണ്ടെത്തി.





