07
Jul 2026
Tue
07 Jul 2026 Tue
wayand landslide

മേപ്പാടി: വയനാട് മേപ്പാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മീനാക്ഷിപ്പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മണ്ണിടിഞ്ഞ് ശക്തമായി താഴേയ്ക്ക് പതിക്കുന്നതിന്റെ തൊട്ടു മുമ്പ് പാലത്തിന് സമീപമുള്ള കടയിലുണ്ടായിരുന്ന ഒരു നീല റെയില്‍ കോട്ടിട്ട ആള്‍ ദുരന്ത മുഖത്തേക്ക് പാഞ്ഞു പോകുന്നത് കാണാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍മാണ പ്രവര്‍ത്തനത്തിന്റെ സൂപ്പര്‍വൈസറാണ് ഇയാളെന്നാണ് വിവരം. അവിടെയുണ്ടായിരുന്ന ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനെന്നോണമാണ് ഇയാളുടെ ഓട്ടം.

പാലം കടന്ന് മണ്ണും വെള്ളവും കുതിച്ചുവരുന്നതിനിടയില്‍ തിരിഞ്ഞോടിയെങ്കിലും ഇയാളും പെട്ടുപോകുന്നുണ്ട്. ദുരന്ത മുഖത്തേക്ക് പാഞ്ഞു കയറിയ ആ മനുഷ്യന്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമോ?

പാലത്തിന് സമീപത്തുള്ള കടയില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിന്റെ രൂക്ഷത വെളിവാക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍.

വാഹനങ്ങള്‍ അടക്കം മണ്ണിനും ചെളിക്കുമൊപ്പം തെന്നി വരുന്നതും ഓടിരക്ഷപെടാന്‍ ശ്രമിക്കുന്ന ചില ആളുകളേയും അതില്‍ ചിലര്‍ ഒഴുകിനീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

Wayanad meppadi landslide CCTV Footage