17
Sep 2026
Thu
17 Sep 2026 Thu
Afreena Death News

ബംഗളൂരു: ബംഗളൂരു മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തില്‍ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് മത്തന്‍ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • അപകടം: ബംഗളൂരു-മൈസൂരു ദേശീയപാതയിൽ ബിഡിതിക്ക് സമീപം കാർ സംരക്ഷണ ഭിത്തിയിലിടിച്ച് മറിഞ്ഞു.
  • ഇര: മാനന്തവാടി സ്വദേശി അഫ്രീന (23) ആണ് തൽക്ഷണം മരണപ്പെട്ടത്.
  • വിവാഹം: മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
  • പശ്ചാത്തലം: ബംഗളൂരു വിമാനത്താവളത്തിൽ ബന്ധുക്കളെ യാത്രയാക്കി മടങ്ങവെയായിരുന്നു അപകടം.
  • മറ്റുള്ളവർ: കാറിലുണ്ടായിരുന്ന ഭർത്താവ് ഉവൈസ് ഉൾപ്പെടെ നാലുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിഡിതിയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു.

ALSO READ: അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്ക് ശേഷം

മാനന്തവാടി സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ് ബില്‍ഡിംഗ് ഉടമ ബഷീറിന്റെ ഭാര്യ, മകള്‍, മകളുടെ രണ്ടു വയസ്സുള്ള കുട്ടി, ഉവൈസ്, അഫ്രീന എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തെ തുടര്‍ന്ന് ആള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവരെ ഭരത് കെമ്പണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റു നാലുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മരണപ്പെട്ട അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Tags: Bengaluru Mysuru Highway Accident, Wayanad News, Mananthavady Native Death, Road Accident Bengaluru, Kerala News, Bidadi Car Accident, Afreena Death News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക