22
Feb 2023
Wed
22 Feb 2023 Wed

ലക്ഷക്കണക്കിന് ജീവനുകൾ അപഹരിച്ച കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് മൂന്നാണ്ടുകൾക്കു ശേഷം ഫേസ്മാസ്ക് ധരിക്കുന്നത് കോവിഡ് വ്യാപനത്തെ ചെറുക്കുമെന്നതിനു വ്യക്തമായ തെളിവുകളില്ലെന്ന് പഠനം. ലോകത്തെ പ്രമുഖ യൂനിവേഴ്സിറ്റികളിൽ നിന്നുള്ള 12 ​ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാസ്ക് ധരിക്കുന്നത് കോവിഡ് വ്യാപനത്തെ ചെറുതായോ അല്ലെങ്കിൽ ഒട്ടുംതന്നെയോ തടയുന്നില്ലെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കോഷറൻ ലൈബ്രറി ആണ് പഠനറിപോർട്ട് പ്രസിദ്ധീകരിച്ചത്. ഫേസ് മാസ്ക് ധരിക്കൽ, കൈകഴുകൽ മുതലായ കോവിഡ് വ്യാപനത്തെ തടയുന്നുണ്ടോ എന്നായിരുന്നു ഇവർ ​ഗവേഷണം ചെയ്തത്. പഠനത്തിൽ ഇത്തരം മുൻകരുതൽ സ്വീകരിക്കാത്തവരെയും ഉൾപ്പെടുത്തിയിരുന്നു. മെ‍‍ഡിക്കൽ/സ‍ർജിക്കൽ മാസ്കോ എൻ 95 മാസ്കോ ധരിക്കുന്നതു തമ്മിലും വ്യത്യാസമില്ലെന്ന് പഠനത്തിൽ കണ്ടെത്തി.

78 പഠനങ്ങളാണ് ഇതുസംബന്ധിച്ച് സംഘം നടത്തിയത്. 2009ലെ എച്ച്1എൻ1 ഫ്ളൂ എപിഡമിക് കാലത്തെയും അല്ലാത്ത ഫ്ളൂ സീസണുകളും, 2016 വരെയുള്ള എപിഡമിക് ഫ്ളൂ കാലത്തെയും കോവിഡ് മഹാമാരി കാലത്തെയും വിവരങ്ങൾ ​ഗവേഷകർ ശേഖരിച്ച് പഠനവിധേയമാക്കകുയുണ്ടായി.