28
Apr 2023
Mon
28 Apr 2023 Mon

കണ്ണൂര്‍: കേരളത്തില്‍ ‘രാമ രാജ്യത്തിലേക്ക് സ്വാഗതം’ എന്ന ബോര്‍ഡ് വച്ച് സംഘ്പരിവാര്‍. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലെ തലശ്ശേരിയില്‍ തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിന് സമീപത്താണ് രണ്ടുദിവസം മുമ്പ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരടങ്ങുന്നതാണ് ഈ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. ഇവിടെ വിഷുവിനോടനുബന്ധിച്ച് ഈ മാസം 14 മുതല്‍ 21 വരെ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവങ്ങാട് തലശ്ശേരി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഇതിനകം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതീവപ്രകോപനപരമായ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഇതിനെതിരേ കേസെടുക്കാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്.