കേരളത്തില്‍ ദിനേന ലക്ഷക്കണക്കിന് പേരാണ് ലോട്ടറിയെടുക്കുന്നത്. വിവിധ ബംബര്‍ ലോട്ടറികളാണെങ്കില്‍ രണ്ട് മൂന്നും ഇരട്ടിയാകും. മുമ്പുള്ളതില്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഒരു കോടി രൂപയ്ക്ക് താഴെയുള്ള ഒന്നാം സമ്മാംന ഇല്ല. ടിക്കറ്റ് വില കൂട്ടിയതിനൊപ്പം സമ്മാനത്തുകയും വര്‍ധിപ്പിച്ചിരിക്കുകയാണ് ലോട്ടറിവകുപ്പ്. കണക്കുകള്‍ ശരിയാണെങ്കില്‍ കേരളത്തില്‍ ഓരോ ദിവസവും ഒരാള്‍ക്ക് എങ്കിലും ഒരു കോടി രൂപ സമ്മാനത്തുക ആയി ലഭിക്കുന്നുണ്ട്. എന്നാല്‍ ലോട്ടറി അടിച്ചാല്‍ അതിന്റെ തുക എങ്ങിനെയാണ് ക്ലെയിം ചെയ്യുക എന്ന് പലര്‍ക്കും അറിയില്ല.
|
ലോട്ടറി നികുതി
1961 ലെ ആദായ നികുതി നിയമ പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷമെ പണം വിതരണം ചെയ്യൂ. 10,000 രൂപയ്ക്ക് മുകളില്‍ സമ്മാനം വാങ്ങുമ്പോള്‍ ലോട്ടറി വകുപ്പ് 30 ശതമാനം ആണ് നികുതി (ടിഡിഎസ്) ഈടാക്കുക. അതായത്, 10,000 രൂപ സമ്മാനം അടിക്കുന്ന വ്യക്തിക്ക് ഏഴായിരം രൂപയേ ലഭിക്കൂ. സമ്മാനര്‍ഹരുടെ വരുമാനം നികുതി പരിധിയില്‍ വരില്ലെങ്കിലും ടിഡിഎസ് ഈടാക്കും. ലോട്ടറി സമ്മാനതുകയില്‍ നിന്ന് നികുതി കിഴിച്ചാണ് സമ്മാനര്‍ഹന് ലഭിക്കുക.
സമ്മാനത്തുക 10,000 രൂപ കടന്നാല്‍ 30 ശതമാനം നികുതിയാണ് ലോട്ടറി വകുപ്പ് ഈടാക്കുന്നത്. എന്നാല്‍ സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളില്‍ ലഭിച്ച പാന്‍കാര്‍ഡ് ഉടമകളായ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും കൂടി നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് നല്‍കേണ്ടത്.
5,000 രൂപയാണെങ്കില്‍ നേരിട്ട് പോയി വാങ്ങാം
5,000 രൂപയുടെ സമ്മാനം അടിച്ചവരാണെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറി സ്റ്റാളുകളില്‍ നിന്നും ടിക്കറ്റ് നല്‍കി പണം മാറ്റാന്‍ കഴിയും. 5,000 രൂപയ്ക്ക് മുകളില്‍ ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകള്‍ ജില്ലാ ലോട്ടറി ഓഫീസുകളില്‍ നിന്നും മാറിയെടുക്കാവുന്നതാണ്. ഇനി സമ്മാനത്തുക ഒരു ലക്ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്ന് മാത്രമെ മാറിയെടുക്കാനാകൂ. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകളിലോ ഷെഡ്യൂള്‍ഡ് ബാങ്കിലോ, സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളിലോ സമര്‍പ്പിക്കാവുന്നതാണ്.
എത്ര ദിവസത്തിനുള്ളില്‍
സമ്മാന തുക ലഭിക്കുന്നതിനായി നറുക്കെടുപ്പ് നടന്ന ദിവസം മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ് ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കാനും ഒപ്ഷനുണ്ട്.
10,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍
* ആധാര്‍ കാര്‍ഡില്‍ രേഖപെടുത്തിയിരിക്കുന്നതുപോലെ സമ്മാനാര്‍ഹന്റെ പേര് വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തിയ സമ്മാനാര്‍ഹമായ ഒറിജിനല്‍ ടിക്കറ്റ്.
* സമ്മാന തുക മാറുന്നതിനായുള്ള ഫോം V
* ആധാര്‍ കാര്‍ഡില്‍ രേഖപെടുത്തിയിരിക്കുന്നതുപോലെ സമ്മാനാര്‍ഹന്റെ പേര് വിലാസം എന്നിവയുള്ള ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
* പാന്‍കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
* 5.ആധാര്‍കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
* ബാങ്ക് മുഖേനെ സമ്മാന ക്ലയും ഹാജരാക്കുബോള്‍ Form V ല്‍ ‘ If through bank’ എന്ന ഭാഗത്തു ഓഫീസില്‍ സമര്‍പ്പിക്കുന്ന ബാങ്കിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത ഭാഗം ഒഴിച്ചിടേണ്ടന്നതാണ്.
* ജോയിന്റ് സമ്മാന ക്ലെയിം സമര്‍പ്പിക്കുന്ന പക്ഷം മുകളില്‍ പറഞ്ഞ രേഖകള്‍ക്കൊപ്പം Form VI കൂടെ സമര്‍പ്പിക്കേണ്ടതാണ് . കൂടാതെ സമര്‍പ്പിക്കുന്ന ബാങ്ക് അക്കൗണ്ട് ജോയിന്റ് ആയിരിക്കേണ്ടതും, പ്രസ്തുത ബാങ്ക് പാസ് ബുക്കിന്റെ അവകാശികളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കേണ്ടതുമാണ്.
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സമ്മാനര്‍ഹര്‍ ?10,000/ രൂപയ്ക്കു മുകളിലുള്ള സമ്മാന ക്ലെയിം സമര്‍പ്പിക്കുമ്പോള്‍.
മേല്‍ സൂചിപ്പിച്ച എല്ലാ രേഖകള്‍ക്കൊപ്പം Form VII നോട്ടറി സാക്ഷ്യപ്പെടുത്തി സ്റ്റാമ്പും സീലും പതിപ്പിക്കണം
10,000ത്തിന് താഴെയുള്ള തുക ക്ലെയിം ചെയ്യാന്‍
* സമ്മാനവിതരണത്തിനായുള്ള അപേക്ഷ.
* ആധാര്‍കാര്‍ഡില്‍ രേഖപെടുത്തിയിരിക്കുന്നതുപോലെ സമ്മാനാര്‍ഹന്റെ പേര്, വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തിയ സമ്മാനര്‍ഹമായ ഒറിജിനല്‍ ടിക്കറ്റ്.
* ആധാര്‍കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
* ഒരു രൂപ റവന്യൂ സ്റ്റാമ്പിന്റെ മുകളില്‍ ഒപ്പ് രേഖപ്പെടുത്തിയ സമ്മാനാര്‍ഹന്റെ പേര് വിലാസം എന്നിവയോടു കൂടിയ സ്റ്റാമ്പ് രസീത്.
* അക്കൗണ്ട് നമ്പര്‍ (IFS Code സഹിതം) രേഖപ്പെടുത്തിയ സിംഗിള്‍ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. മോഡ് ഓഫ് ഓപ്പറേറ്റിംഗ് ‘either or survivor ‘ ആകുന്ന പക്ഷം സമ്മാനാര്‍ഹന്റെ സമ്മതപത്രം കൂടി ലഭ്യമാക്കേണ്ടതാണ്
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
* ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുവശത്ത് ആധാര്‍ കാര്‍ഡില്‍ രേഖപെടുത്തിയിരിക്കുന്നതുപോലെ സ്വന്തം പേരും മേല്‍വിലാസവും ഒപ്പും രേഖപ്പെടുത്തേണ്ടതാണ്. ഇത് ഭാവിയില്‍ ടിക്കറ്റിന് മേല്‍ മറ്റാരെങ്കിലും ക്ലെയിം ചെയ്യുന്നതില്‍നിന്ന് തടയുന്നു.
*സമ്മാനാര്‍ഹര്‍ നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്.
* കൃത്രിമം കാണിച്ചതോ കേടുപാടുകള്‍ വരുത്തിയതോ ആയ ടിക്കറ്റുകള്‍ നിരസിക്കപ്പെടും.
* ടിക്കറ്റിന് ആ നമ്പരില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കൂ
* ഏജന്റ് കമ്മീഷനും നിയമാനുസൃതമായ ആദായ നികുതിയും കുറച്ചായിരിക്കും സമ്മാനത്തുക നല്‍കു.
What to do if you win the lottery in Kerala? How to claim the money..? What are the required documents…? You may know
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





