|
കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ഒരു പ്രധാന തലവേദനയാണ് ഡയപ്പർ എന്തുചെയ്യും എന്നുള്ളത്.
പലരും ഇരുട്ടിൻറെ മറവിൽ ആൾ സഞ്ചാരമില്ലാത്ത വഴിയോരങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്ലാസ്റ്റിക് മണ്ണുമായി ലയിച്ച് ചേരാൻ വർഷങ്ങൾ എടുത്തേക്കാം .ഇത് പ്രകൃതിക്ക് വളരെയധികം ദോഷകരമാണ്, കൂടാതെ കൃത്യമായി മാലിന്യ സംസ്കരണം നടത്താതെ തുറന്ന സ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ അതിൽ നിന്നുണ്ടാവുന്ന ബാക്ടീരിയകൾ വളരെ അപകടകാരികളാണ്. ആ ബാക്റ്റീരിയകൾ പടർന്നു പിടിക്കുന്നതിലൂടെ മാരകമായ അസുഖങ്ങൾ വന്നേക്കാം.
തുണികൊണ്ടുള്ള ഡയപ്പേഴ്സ് പിന്നെയും തരംഗമായെങ്കിലും ഉപയോഗിക്കാൻ എളുപ്പം ഡിസ്പോസിബിൾ ഡയപ്പേഴ്സ് ആയതുകൊണ്ട് മാതാപിതാക്കൾ കുട്ടികളിൽ കൂടുതൽ ഉപയോഗിക്കുന്നതും ഇവയാണ്. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഡയപ്പേഴ്സ് ഒരിക്കലും മൊത്തത്തിൽ കത്തിക്കരുത്. ഡിസ്പോസിബിൾ ടൈപ്പ്സിൽ ധാരാളം കെമിക്കൽ ഉത്പന്നങ്ങൾ ഉണ്ട്. കത്തിക്കുമ്പോൾ ഇവ ഡയോക്സിനുകൾ പുറന്തള്ളുന്നു. എത്ര കത്തിക്കാൻ ശ്രമിച്ചാലും പൂർണമായും ഇവ കത്തുകയില്ല. ഡയപ്പറിനുള്ളിലെ ജെല്ലാണ് ഇതിനു കാരണം. ഉപയോഗിച്ച് ഡയപ്പേഴ്സിലെ മാലിന്യങ്ങൾ ആദ്യം നീക്കി കളയുക. ശേഷം അതിൻറെ പാളി കീറി ജെല്ല് ഒരു ഉപയോഗശൂന്യമായ പാത്രത്തിൽ നിക്ഷേപിക്കുക. ജേലിൻ്റെ അളവിന് അനുസരിച്ച് ഉപ്പ് ഇടുക. അല്പനേരം വെച്ച ശേഷം അത് വെള്ളമായി മാറിയിട്ടുണ്ടാകും. ഇത് പിന്നീട് എവിടെയെങ്കിലും ഒഴിച്ചു കളയാവുന്നതാണ്. ശേഷം ബാക്കി ഡയപ്പർ അവശിഷ്ടങ്ങൾ കഴുകി ഉണക്കി കത്തിക്കാവുന്നതാണ്. ഡയപ്പറുകൾ ഒരു കാരണവശാലും റീസൈക്കിൾ ബിന്നുകളിൽ നിക്ഷേപിക്കരുത്. കാരണം ഡിസ്പോസിബിൾ ഡയപ്പറുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നവയല്ല.
ഡയപ്പറുകൾ ഭൂമിക്ക് ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് കൂടുതൽ അവബോധം ലഭിച്ചു തുടങ്ങിയതോടെ പരിസ്ഥിതി
സൗഹൃദപരവും സംസ്കരണം നടത്താൻ തരത്തിലുമുള്ള ഡയപ്പറുകൾ വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. ലഭ്യമെങ്കിൽ അത് വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കുക.
ഡയപ്പറുകൾ ഉപയോഗിച്ച് കമ്പോസ്റ്റും ഉണ്ടാക്കാം:
ഡയപ്പറുകളുടെ ഉള്ളില്‍ ഈര്‍പ്പം തങ്ങി നില്ക്കാന്‍ സഹായിക്കുന്ന പോളിക്രിലെറ്റ് ക്രിസ്റ്റലുകളെ ചിലർ കമ്പോസ്റ്റ് നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നുണ്ട്. ഈ മാര്‍ഗം നമുക്കും പരീക്ഷിക്കാവുന്നതാണ്. ഭക്ഷണം ഉത്പാദിപ്പിക്കുന്ന വിളകൾക്കോ ഫല വര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്ന ചെടികള്‍ക്കോ ഈ കമ്പോസ്റ്റ് ഉപയോഗിക്കരുത്. പൂച്ചെടികള്‍, മരങ്ങള്‍, പുല്‍ത്തകിടികള്‍ എന്നിവക്കുള്ള കമ്പോസ്റ്റ് ആയി ഉപയോഗിക്കാവുന്നതാണ്.
What to do with used diapers? How to handle them? Here are some ways


