ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാന്‍ സാധ്യതയെന്ന് ജ്യോതിശ്ശാസ്ത്ര വിഭാഗം. ഖത്തര്‍, കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ബന്ധപ്പെട്ട വിദഗ്ധര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ( WHEN IS EID AL FITR IN GULF CONTRIES )
|
ശാസ്ത്രീയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം റമദാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 10ന് ബുധനാഴ്ച്ച ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസും കുവൈത്തി അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി തിങ്കളാഴ്ച്ച രാത്രി ഖത്തര്‍ പ്രാദേശിക സമയം 9.22ന് ആയിരിക്കും. ഈ ദിവസം അറബ് നാടുകളില്‍ നിലാവ് കാണാന്‍ സാധ്യതയില്ല. ഖത്തറില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയം രാവിലെ 5.32 ആയിരിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാനാണ് സാധ്യതയെന്ന് യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ജ്യോതിശാസ്ത്രജ്ഞരും അറിയിച്ചു. കണക്കുകള്‍ ഇങ്ങിനെ ആണെങ്കിലും ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക അതത് രാജ്യങ്ങളിലെ ചാന്ദ്ര നിരീക്ഷണ സമിതികളായിരിക്കും.


