അല്‍ ഷിഫ ആശുപത്രിയില്‍ നടന്നത് കൊടും കുരുതി: 300 രോഗികളെയും 26 ആരോഗ്യപ്രവര്‍ത്തകരെയും കൊന്നു
|
ഗസ്സ: ദിവസങ്ങളായി ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നടന്നത് കൊടും കുരുതി. 300 രോഗികളെയും 26 ആരോഗ്യപ്രവര്‍ത്തകരെയുമാണ് ഇവിടെ അധിനിവേശ സൈന്യം കൂട്ടക്കൊലചെയ്തതെന്ന് ലോകാരോഗ്യസംഘടന (WHO) അറിയിച്ചു. കൊല്ലപ്പെട്ടവര9ില്‍ 32 നവജാത ശിശുക്കളും 22 ഡയാലിസിസ് രോഗികളും ഉള്‍പ്പെടും. ഇസ്രായേല്‍ സേനയുടെ ഭീഷണിയെ തുടര്‍ന്ന് അല്‍ഷിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണെന്നും മരണം മാത്രമാണ് ഇനി മുന്നിലെന്നും ഡോക്ടര്‍മാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഗസ്സയില്‍ കഴിഞ്ഞ 24 മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തിനു മുകളിലാണ്. വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിലെ അല്‍ ഫാഖൂറ സ്‌കൂളില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് ഇരുനൂറിലേറെ പേരെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ രണ്ടിനും ഇസ്രായേല്‍ ഇവിടെ ബോംബിട്ടിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷതേടി സ്‌കൂളില്‍ അഭയം പ്രാപിച്ച കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
ഗസ്സ സിറ്റിയിലെ അല്‍ അഹ്‌ലി ആശുപത്രിക്കു സമീപം റോഡില്‍ നിറയെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട ദൃശ്യങ്ങളും പുറത്തുവന്നു. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. ഇതോടൊപ്പം തെക്കന്‍ ഗസ്സയിലും ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാനാണ് ഇസ്രായേല്‍ ഭീഷണി. ഖാന്‍ യൂനിസില്‍ ഇന്നലെ 26 പേരാണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നാണ് ഭീഷണി മുഴക്കുന്നത്.വെസ്റ്റ്ബാങ്കിലും ഇസ്‌റാഈല്‍ വ്യോമാക്രമണം കടുപ്പിച്ചു. ഫതഹ് പാര്‍ട്ടി ആസ്ഥാനത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
അല്‍ ഷിഫ ആശുപത്രി വളപ്പില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഇസ്രായേല്‍ സേന എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മാന്തി പുറത്തെടുത്ത് കടത്തിയതായി ഗസ്സ മീഡിയ ഓഫിസ് വക്താവ് ഇസ്മായില്‍ അല്‍ തവാബ്ത പറഞ്ഞു. സൈനിക ഉപരോധംമൂലം പുറത്തേക്കു മാറ്റാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് കൂട്ടക്കുഴിമാടമെടുത്ത് ആശുപത്രിവളപ്പില്‍തന്നെ സംസ്‌കരിക്കേണ്ടിവന്നത്. അല്‍ശിഫ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയത് ക്രൂരമായ യുദ്ധക്കുറ്റമാണെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ പറഞ്ഞു.
The WHO says there are still 25 health workers and 291 patients, including 32 babies, at Gaza’s al-Shifa Hospital, following the evacuation of the facility.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





