16
Apr 2024
Thu
16 Apr 2024 Thu

നിയമാധ്യാപനവും വായിൽ വെള്ളമൂറുന്ന ഭക്ഷണങ്ങൾ തയ്യാറാക്കിയും ട്രാവൽ വ്ലോ​ഗുകൾ ചെയ്തും മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ച വ്യക്തിത്വമാണ് ലക്ഷ്മി നായർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മിയെ വീഡിയോകളിൽ ഒന്നും കാണാനില്ലായിരുന്നു. ഈ അവസരത്തിൽ താൻ എന്തുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത് എന്നും തനിക്ക് എന്താണ് പറ്റിയതെന്നുമെല്ലാം വ്യക്തമാക്കി ലക്ഷ്മി രം​ഗത്ത് എത്തിയിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇപ്പോൾ താൻ എന്തുകൊണ്ടാണ് വീഡിയോ ചെയ്യാത്തത് എന്നും എന്താണ് തനിക്ക് പറ്റിയതെന്നും പറയുകയാണ് ലക്ഷ്മി നായർ. ഒരാഴ്ചയായി തനിക്ക് വീഡിയോകളൊന്നും ഇടാൻ പറ്റിയില്ലെന്നും അതിന് കാരണങ്ങൾ ഉണ്ടെന്നും ലക്ഷ്മി നായർ പറയുന്നു. സന്തോഷം മാത്രമല്ല സങ്കടങ്ങൾ ഉണ്ടാകുമ്പോഴും പങ്കുവെയ്ക്കണമല്ലോ എന്ന് പറഞ്ഞാണ് എന്താണ് സംഭവിച്ചത് എന്ന് ലക്ഷ്മി നായർ പറയുന്നത്.

ലക്ഷ്മിയുടെ വാക്കുകൾ:
സന്തോഷം മാത്രമല്ല സങ്കടങ്ങൾ ഉണ്ടാവുമ്പോഴും അത് പങ്കുവെയ്ക്കണമല്ലോ. ഒരാഴ്ചയോളമായി എനിക്ക് വീഡിയോ ഒന്നും ഇടാൻ പറ്റിയില്ല. അതിന് കാരണങ്ങൾ ഉണ്ട്. പൊതുവെ ആഴ്ചയിൽ മൂന്ന് വീഡിയോ എങ്കിലും ഇടാറുള്ളതാണ്.

കുറച്ച് നാളുകളായി വിശ്രമമില്ലാതെ ഞാൻ കുറച്ച് ഓവർ ആക്ടീവായിരുന്നു. അതിനിടയിൽ എനിക്കൊരു ബാക്ക് പെയിൻ വന്നു. ആശുപത്രിയിൽ പോയി എക്സറെയൊക്കെ എടുത്തു, ആശുപത്രി അധീക‍ൃതർ സീരിയസായി ഒന്നും കണ്ടില്ല. മസിൽ ഇഷ്യൂവായിരിക്കും ഫിസിയോ ചെയ്താൽ മതി എന്നാണ് പറഞ്ഞതെന്ന് ലക്ഷ്മി നായർ പറഞ്ഞു.

നീരിന് പെയിൻ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണം എന്ന് പറഞ്ഞതുമില്ല. അത് കൊണ്ട് ഞാൻ വീണ്ടും യാത്രകളും സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതൊന്നൊന്നും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ വേദന ഭയങ്കരമായി കൂടി എം ആർ ഐ എടുക്കാമെന്ന് സ്വയം തീരുമാനിച്ചു. എമർജൻസിയിലാണ് കയറിയത്, അവർ പറയുന്നു.

നീരിന് പെയിൻ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണം എന്ന് പറഞ്ഞതുമില്ല. അത് കൊണ്ട് ഞാൻ വീണ്ടും യാത്രകളും സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതൊന്നൊന്നും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ വേദന ഭയങ്കരമായി കൂടി എം ആർ ഐ എടുക്കാമെന്ന് സ്വയം തീരുമാനിച്ചു. എമർജൻസിയിലാണ് കയറിയത്, അവർ പറയുന്നു.

ഓർത്തോ ഡോക്ടേഴ്സ് വന്ന് പരിശോധിച്ചു. മാത്രമല്ല എം ആർ ഐ, എക്സറേ എല്ലാം എടുത്തൂ. അപ്പോഴാണ് ഹെർണിയേറ്റഡ് ഡിസ്ക് എന്ന അവസ്ഥയിലാണ് ഞാനെന്ന് മനസ്സിലായത്. അങ്ങനെ സ്പെയിൻ സർജനെ കണ്ടു. ആ സമയത്ത് വലത് കാൽ നിലത്ത് കുത്താൻ പറ്റാത്ത വേദനയായിരുന്നു. ഇപ്പോൾ നീര് കുറയ്ക്കാനും വേദന മാറാനും ഉള്ള മരുന്നുകളുണ്ട്, ലക്ഷ്മി നായർ പറഞ്ഞു.

അടുത്ത കാലത്ത് താൻ ആറ് കിലോ കൂടിയതു വേദനയ്ക്ക് കാരണമായെന്നും ശരീരഭാരം കുറയ്ക്കാൻ ​ ഡോക്ടർ നിർദ്ദേശച്ചിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

കൊച്ചു മകളെ എടുക്കാൻ സാധിക്കാത്തതിലുള്ള വിഷമവും ലക്ഷ്മി നായർ പങ്കുവയ്ക്കുന്നുണ്ട്.

‘സരസ്വതി മോളെ എടുക്കാൻ പറ്റുന്നില്ലെന്നതാണ് വലിയ സങ്കടം. ഭാരം എടുക്കരുതെന്ന് ഡോക്ടർ നിർ‌ദേശിച്ചിട്ടുണ്ട്’, എന്നാണ് ലക്ഷ്മി പറഞ്ഞത്.