07
Feb 2024
Tue
07 Feb 2024 Tue
wife committed suicide after husband dies of heart attack

നവവരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വിഷമത്തില്‍ വധു ഏഴാം നില കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കി. ഗാസിയാബാദിലാണ് സംഭവം. 25കാരനായ അഭിഷേക് അഹ് ലുവാലിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അഭിഷേകിന്റെ മരണമുണ്ടാക്കിയ ആഘാതം താങ്ങാനാവാതെ ഭാര്യ അഞ്ജലി ഏഴാം നില കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കിയത്.(wife committed suicide after husband dies of heart attack)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. തിങ്കളാഴ്ച ഡല്‍ഹിയിലെ മൃഗശാല സന്ദര്‍ശിക്കാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നു. മൃഗശാല സന്ദര്‍ശിക്കുന്നതിനിടെ അഭിഷേകിനെ നെഞ്ചുവേദനയുണ്ടായി. അഞ്ജലി തന്റെ കൂട്ടുകാരെ വിവരമറിയിക്കുകയും ഗുരു തേജ് ബഹാദുര്‍ ആശുപത്രിയിലേക്ക് അഭിഷേകിനെ കൊണ്ടുപോവുകയും ചെയ്തു. നില ഗുരുതരമായതിനാല്‍ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് അഭിഷേകിനെ മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഗാസിയാബാദിലെ വൈശാലിയിലെ ദമ്പതികളുടെ വീട്ടിലേക്ക് അഭിഷേകിന്റെ മൃതദേഹം രാത്രി ഒമ്പതുമണിയോടെ എത്തിച്ചപ്പോഴായിരുന്നു ദുഖം താങ്ങാനാവാതെ അഞ്ജലി കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക