02
Jan 2024
Fri
02 Jan 2024 Fri

ഗോവയ്ക്ക് പകരം അയോധ്യയിലേക്ക് ഹണിമൂണിന് കൂട്ടിക്കൊണ്ടുപോയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍. മധ്യപ്രദേശിലെ ഭോപാലില്‍ ആണ് വിചിത്രമായ സംഭവം. ആഗസ്തിലാണ് ഐടി എന്‍ജിനീയറുമായി യുവതിയുടെ വിവാഹം നടന്നത്. ഹണിമൂണിന് ഗോവയില്‍ പോകാമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ വൃദ്ധയായ മാതാവിന്റെ ക്ഷേത്ര സന്ദര്‍ശന ആഗ്രഹം കണക്കിലെടുത്ത് യുവാവ് ഹണിമൂണിന് അയോധ്യ തിരഞ്ഞെടുക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോവുന്നതിന്റെ തലേദിവസമാണ് ഭര്‍ത്താവ് തന്നോട് അയോധ്യയും വാരണാസിയുമാണ് ഹണിമൂണിനായി തിരഞ്ഞെടുത്തതെന്ന് യുവതി അറിയുന്നത്. അവസാനനിമിഷം ഭര്‍ത്താവിന്റെ തീരുമാനമറിഞ്ഞ ഭാര്യ വഴക്കുണ്ടാവേണ്ടെന്ന് കരുതി യാത്ര മുടക്കിയില്ലെങ്കിലും തിരികെയെത്തിയ ശേഷം വിവാഹമോചനത്തിന് കേസ് കൊടുക്കുകയായിരുന്നു. വിവാഹമോചനക്കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ കോടതിയുടെ ഇടപെടലില്‍ ദമ്പതികള്‍ കൗണ്‍സലിങ് സെഷനുകള്‍ പങ്കെടുത്തുവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക