22
Mar 2025
Thu
22 Mar 2025 Thu

മലപ്പുറം സ്വദേശിയായ സൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യ മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍. പറമ്പില്‍ പീടിക ഇരുമ്പന്‍ കുടുക്ക് പാലപ്പെട്ടി പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകന്‍ സുജിത്തി(31)ന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി റിന്‍ഷ ആണ് മരിച്ചത്. സുജിത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കശ്മീരിലെ ആര്‍മി ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് സുജിത്തും റിന്‍ഷയും അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്. റിന്‍ഷ പോലീസില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ജനുവരിയില്‍ ലീവ് കഴിഞ്ഞു മടങ്ങുമ്പോള്‍ റിന്‍ഷയും സുജിത്തിനൊപ്പം പോവുകയായിരുന്നു. റിന്‍ഷയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക