ചായ ആവശ്യപ്പെട്ടതിന് ഭർത്താവിന്റെ കണ്ണ് കത്രികയ്ക്ക് കുത്തിപ്പൊട്ടിച്ച ശേഷം ഭാര്യ രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ ബാഗ്പട്ടിലാണ് സംഭവം. അങ്കിത് എന്ന യുവാവ് ആണ് ആക്രമിക്കപ്പെട്ടത്. ഒളിവിൽ പോയ ഇയാളുടെ ഭാര്യക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്നുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
|
ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് റിപോർട്ടുകൾ. അങ്കിതിനും കുടുംബാംഗങ്ങൾക്കുമെതിരേ സംഭവത്തിന്റെ മൂന്നുദിവസം മുമ്പ് ഭാര്യ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു.
സംഭവദിവസം അങ്കിത് ഭാര്യയോട് ചായ ആവശ്യപ്പെട്ടു. ഇതോടെ കുപിതയായ ഭാര്യ കത്രികയ്ക്ക് അങ്കിതിന്റെ കണ്ണിൽ കുത്തുകയും തുടർന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ യുവാവ് മീററ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





