27
Jan 2023
Sun
27 Jan 2023 Sun

കൊച്ചി: ഞാൻ അത്ര വലിയ പുരോഗമനവാദിയല്ലെന്നും ചുംബനസമരത്തോട് അന്നും ഇന്നും യോജിപ്പില്ലെന്നും സ്പീക്കർ എ.എൻ ഷംസീർ. ചുംബന സമരം പോലെയുള്ള അരാജകത്വ പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ല. അതുകൊണ്ടാണ് അതിനെ എതിർത്തത്. ഇപ്പോഴും അതേനിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നതായും എ എൻ ഷംസീർ പറഞ്ഞു.ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ അഭിമുഖ പരമ്പരയായ എക്‌സ്പ്രസ് ഡയലോഗ്‌സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷംസീർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങൾ തെരുവിൽ ചെയ്യേണ്ടതില്ല. ഇത്തരം അരാജകത്വ പ്രവണതകളെ ഞാൻ പ്രോത്സാഹിപ്പിക്കില്ല. ചുംബിക്കുന്നത് എങ്ങനെ ഒരു പ്രതിഷേധ സമരമായി കാണാൻ കഴിയും? അടിസ്ഥാനപരമായി നമുക്ക് ചില സാംസ്‌കാരിക മൂല്യങ്ങളുണ്ട്. ഇത് പറഞ്ഞതിന് ചില അരാജകവാദികൾ എന്നെ കടുത്ത ഭാഷയിൽ ആക്രമിച്ചു. എന്നാൽ നിലപാടിൽ ഇപ്പോഴും ഞാൻ ഉറച്ചുനിൽക്കുന്നു. ആരെങ്കിലും ഭാര്യമാരെ ചുംബന സമരത്തിന് അയക്കുമോ?, ഞാൻ അത്രയ്ക്കും വലിയ പുരോഗമനവാദിയല്ല’ഷംസീർ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക