മാനന്തവാടിയില്‍ കര്‍ഷകനെ കൊന്ന കാട്ടാനയെ വെടിവയ്ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ആനയെ പിടികൂടുന്നതിന് കര്‍ണാടകയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ആനയെ മയക്കുവെടി വയ്ക്കുന്നതിനുള്ള ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.(will shoot wild elephant that killed a man in wayanad says minister)
|
കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യസഹജമായ എല്ലാം ചെയ്യും എന്നാണ് വയനാട്ടുകാരോട് പറയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിന്നു റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്ന എന്ന ആനയാണ് മാനന്തവാടിയില്‍ എത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹാസന് ഡിവിഷനിലെ ബേലൂരില്‍ നിന്ന് 2023 നവംബറില്‍ പിടികൂടിയ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന മൂലഹള്ളി വന്യജീവി റേഞ്ചില്‍ തുറന്ന് വിട്ടതായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തണ്ണീര്ക്കൊമ്പന് എന്ന കാട്ടാന മാനന്തവാടിയില്‍ പരിഭ്രാന്തി പരത്തിയത്. ഈ ആനയെ മയക്കുവെടിവച്ച് പിടികൂടി കര്‍ണാടകയിലേക്ക് കൊണ്ടുപോയെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് ചരിഞ്ഞിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





