03
Mar 2023
Sun
03 Mar 2023 Sun

വാഷിങ്ടണ്‍: 13കാരനെ പീഡിപ്പിച്ച് ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത 31കാരിക്ക് ജയില്‍ശിക്ഷയില്ല. കോടതി നടപടിയില്‍ എതിര്‍പ്പുമായി പീഡിപ്പിക്കപ്പെട്ട കൗമാരക്കാരന്റെ മാതാവ്. യുഎസിലെ കൊളറാഡോ സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷമാണ് 13കാരനെ ആന്‍ഡ്രിയ സെറാനോ എന്ന യുവതി പീഡിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേത്തുടര്‍ന്ന് യുവതിക്കെതിരേ ഫൗണ്ടെയ്ന്‍ പൊലീസ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ആന്‍ഡ്രിയയുടെ അഭിഭാഷകര്‍ പ്രോസിക്യൂഷനുമായി ധാരണയിലെത്തി ലൈംഗിക കുറ്റവാളി എന്ന മുദ്രചാര്‍ത്തപ്പെടാനും ജയില്‍ശിക്ഷ ഒഴിവാക്കാനുള്ള വഴിയൊരുക്കുകയുമായിരുന്നു.
ഇതോടെയാണ് കോടതി നടപടിക്കെതിരേ അതിജീവിതന്റെ മാതാവ് രംഗത്തെത്തിയത്.

അതിജീവതനിപ്പോള്‍ 14 വയസ്സാണ് പ്രായം. പ്രതി പെണ്ണായതുകൊണ്ടാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്നും പ്രതിയുടെ സ്ഥാനത്ത് പുരുഷനും അതിജീവിതന്റെ സ്ഥാനത്ത് പെണ്‍കുട്ടിയുമായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ ആകുമായിരുന്നില്ലെന്നും മാതാവ് പറഞ്ഞു. തന്റെ മകന്റെ ബാല്യമാണ് പ്രതി കവര്‍ന്നെടുത്തതും ഇപ്പോളവനൊരു കുട്ടിയുടെ പിതാവാണെന്നും അവര്‍ പറഞ്ഞു. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക