റീൽസിന് മറുപടിയായി അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനി ജസ്‌ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂർ സ്വദേശി സൽമാൻ എന്നിവരാണ് അറസ്റ്റിലായത്.(woman among three arrested for extort money from man)
|
ജസ്ലി സമൂഹമാധ്യമത്തിൽ പങ്കുവച്ച റീൽസ് കണ്ടതിനു പിന്നാലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജസ്‍ലി ഏരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസ് ഒത്തുതീർക്കാമെന്നും ഇതിനായി ഇരുപതു ലക്ഷം രൂപ നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.
എന്നാൽ തനിക്കതിനാവില്ലെന്നും അഞ്ച് ലക്ഷം രൂപ നൽകാമെന്ന് യുവാവ് സമ്മതിച്ചു. ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ യുവാവ് യുവതിയുടെ കൂട്ടാളിയായ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുനൽകുകയും ചെയ്തു. മൂന്നു ലക്ഷം കൂടി നൽകാൻ യുവാവ് തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





