21
May 2026
Sun
21 May 2026 Sun

അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ വിവാഹിത പോലീസ് പിടിയിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്. ശ്രുതിക്ക് ഭർത്താവും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രുതിയുടെ അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് ഇരുവരും കന്യാകുമാരിയിലേക്ക് കടന്നത്. വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിലെത്തിയാണ് ഇരുവരെയും പിടികൂടിയത്.

മക്കളെ ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരേ കേസെടുത്തു. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വച്ചതിനും ലിന്റോയ്ക്ക് എതിരെയും പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ALSO READ:സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞത് അഞ്ച് തവണ; പശു ദൈവമല്ലെന്ന് വിശ്വസിച്ചിരുന്നു; വെളിപ്പെടുത്തലുമായി കൊച്ചുമകള്‍