20
Jul 2025
Tue
20 Jul 2025 Tue
woman and husband arrested for looting 20 crore rupees by honey trap

ഹണി ട്രാപ്പിലൂടെ വ്യവസായിയുടെ 20 കോടി രൂപ തട്ടിയ യുവതിയും ഭര്‍ത്താവും പിടിയില്‍. തൃശ്ശൂര്‍ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് ആണ് ഇരുവരെയും പിടികൂടിയത്. ഹണിട്രാപ്പിലൂടെ 20 കോടി രൂപയാണ് ദമ്പതികള്‍ തട്ടിയെടുത്തത്. 30 കോടി രൂപയാണ് ശ്വേതയും കൃഷ്ണദാസും ആവശ്യപ്പെട്ടിരുന്നത്. പണം ചോദിച്ച് വീണ്ടും ശല്യം തുടര്‍ന്നതോടെയാണ് ഗതികെട്ട വ്യവസായി പരാതി നല്‍കിയത്.

ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്വേത ഇക്കാലയളവില്‍ വ്യവസായിമായി നടത്തിയ സ്വകാര്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. പലതവണയായി 20 കോടി രൂപ കൈമാറിയെന്നും പരാതിയില്‍ വ്യവസായി ചൂണ്ടിക്കാട്ടി.

ALSO READ: കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത് യാത്രികന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക