ഇടുക്കി അടിമാലിയില്‍ കുരിയന്‍സ് പടിയില്‍ താമസിക്കുന്ന ഫാത്തിമ കാസിം(70) എന്ന വൃദ്ധയെ കഴുത്തറുത്ത് കൊന്ന ശേഷം രക്ഷപ്പെട്ട യുവതിയും യുവാവും പിടിയില്‍. കൊല്ലം കിളിമാനൂര്‍ സ്വദേശികളായ അലക്‌സ് കെ ജെ, കവിത എന്നിവരാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പാലക്കാട് നിന്ന് പിടിയിലായത്.(woman and man arrested over murder of old lady in Adimaly)
|
വീട് വാടകയ്ക്ക് ചോദിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത് എന്ന സംശയത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫാത്തിമയുടെ സ്വര്‍ണമാല നഷ്ടമായിരുന്നു. മോഷണത്തിനിടെ പ്രതികള്‍ വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
വൈകിട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു പേര്‍ ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് അന്വേഷണം ഈ വഴിക്കു നീങ്ങിയതും പ്രതികള്‍ പിടിയിലായതും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





