ന്യൂസിലാന്‍ഡില്‍ മാസം രണ്ടു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലി വാഗ്ദാനം ചെയ്ത് 11.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി പിടിയിലായി. കേസിലെ നാലാം പ്രതിയായ കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷ് ആണ് അറസ്റ്റിലായത്.
|
പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പുനലൂര്‍ പോലീസ് എറണാകുളത്തു നിന്നാണ് ചിഞ്ചുവിനെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി ബിനിലിനെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികളാണ് ഇനി പിടിയിലാവാനുള്ളത്.
നിഷാദില്‍ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപ ചിഞ്ചു അനീഷും സംഘവും വാങ്ങിയെടുത്തത്. ലോണ്‍ എടുത്താണ് നിഷാദ് പണം കൈമാറിയത്. സാമൂഹിക മാധ്യമത്തിലൂടെ തട്ടിപ്പുകാര്‍ നല്‍കിയ പരസ്യം കണ്ടാണ് നിഷാദ് ജോലിക്ക് വേണ്ടി പണം കൊടുത്തത്. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നാണ് സംഘം പണം വാങ്ങിയത്.
ഗൂഗിള്‍ മീറ്റ് വഴിയായിരുന്നു അപേക്ഷകരോട് ചിഞ്ചു സംസാരിച്ചിരുന്നത്. കബളിക്കപ്പെട്ടവര്‍ പരാതി നല്‍കിയതോടെ എറണാകുളത്ത് ഇവര്‍ക്കുണ്ടായിരുന്ന ടാലന്റ് വിസ എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം അടച്ചു പൂട്ടിയിരുന്നു.
ALSO READ: യുഎസില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ഇവാഞ്ചിലിക്കല്‍ സഭയുടെ ബിഷപ്പ് അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





