05
Jan 2024
Sun
05 Jan 2024 Sun

സ്ക്രൂകളും ബാറ്ററികളും നെയിൽ പോളിഷ് റിമൂവറും കഴിക്കാൻ കൊടുത്ത് കാമുകന്റെ കുഞ്ഞിനെ കൊന്ന യുവതി പിടിയിൽ. യുഎസിലെ പെൻസിൽവാനിയയിലാണ് സംഭവം. അലീസിയ അൽഫര എന്ന 20കാരിയാണ് കാമുകൻ ബെയിലി ജേക്കബ്ബിന്റെ 18 മാസം പ്രായമുള്ള കുഞ്ഞിനെ അതിവിദ​ഗ്ധമായി കൊല്ലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാമുകനറിയാതെ കുഞ്ഞിന് പലപ്പോഴായി സ്ക്രൂവും ബട്ടണാകൃതിയിലുള്ള ബാറ്ററികളും നെയിൽ പോളിഷ് റിമൂവറും കഴിക്കാൻ കൊടുത്തുവരികയായിരുന്നു യുവതി. കുഞ്ഞിനെ എങ്ങനെ ഇല്ലാതാക്കാമെന്നതിനെക്കുറിച്ച് വിശദമായ പഠനവും പ്രതി നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഒരുദിവസം കുഞ്ഞ് പെട്ടെന്ന് ബോധരഹിതയായി വീണത്.

ബെയിലി ജേക്കബ് പുറത്തുപോയ സമയത്ത് ഭാര്യയാണ് മകൾക്ക് അപകടം സംഭവിച്ചുവെന്നറിയിച്ച് ഭർത്താവിനെ വിളിക്കുന്നത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും സ്ഥിതി ​ഗുരുതരമായതോടെ വ്യോമമാർ​ഗം മറ്റൊരാശുപത്രിയിലേക്ക് മാറ്റി.ഇവിടെ ചികിൽസയിലിരിക്കെ കുട്ടിയുടെ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തിനുള്ളിൽ നിന്ന് ബാറ്ററികളും സ്ക്രൂവുകളുമൊക്കെ കണ്ടെത്തുന്നത്. അലീസിയയുടെ ഫോൺ പരിശോധിച്ചപ്പോൾ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള മാർ​ഗങ്ങൾ ​ഗൂ​ഗിളിൽ തിരഞ്ഞതിന്റെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തി. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക