02
Feb 2024
Mon
02 Feb 2024 Mon
woman arrested for ordering time bomb to defend rioters

ടൈംബോംബ് ഓര്‍ഡര്‍ ചെയ്തതിന് 60കാരിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. മുസഫര്‍ നഗര്‍ സ്വദേശി ഇമ്രാനാ ബീഗമാണ് അറസ്റ്റിലായത്. 2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ തന്റെ വീട് അക്രമികള്‍ ചാമ്പലാക്കിയെന്നും സമ്പത്ത് കൊള്ളയടിക്കപ്പെട്ടെന്നും ഇനിയും അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാനാണ് അക്രമികളെ പ്രതിരോധിക്കാന്‍ ടൈംബോംബ് ഓര്‍ഡര്‍ ചെയ്തതെന്നും ഇമ്രാനാ ബീഗം പൊലീസിനു മൊഴി നല്‍കി.(woman arrested for ordering time bomb to defend rioters)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം പൊലീസ് ടൈംബോംബുമായെത്തിയ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. 25കാരനായ ജാവേദാണ് പിടിയിലായത്. ജാവേദാണ് ഇമ്രാനാ ബീഗം പറഞ്ഞിട്ടാണ് ടൈംബോംബ് തയ്യാറാക്കിയതെന്ന മൊഴി നല്‍കിയത്.

യുട്യൂബ് വീഡിയോ നോക്കിയായിരുന്നു ഇയാള്‍ ടൈം ബോംബ് ഉണ്ടാക്കാനുള്ള വസ്തുക്കള്‍ വാങ്ങുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തത്. ടൈംബോംബ് നിര്‍മിച്ചുനല്‍കുന്നതിന് 40000 രൂപയാണ് യുവാവ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ പതിനായിരം രൂപ അഡ്വാന്‍സായി നല്‍കി. ടൈംബോംബുകള്‍ ഇമ്രാനയ്ക്ക് കൈമാറാനെത്തുമ്പോഴായിരുന്നു ഇവ നിര്‍മിച്ച യുവാവ് പിടിയിലായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക