10
Oct 2023
Wed
10 Oct 2023 Wed

കൊച്ചി ഇടപ്പള്ളിയിൽ കൊല്ലം സ്വദേശിയായ ജ്യോൽസ്യനെ വിളിച്ചുവരുത്തി ഹോട്ടൽ റൂമിൽ മയക്കികിടത്തി 12.5 പവൻ സ്വർണവും പണവും കവർന്ന യുവതി പിടിയിൽ.തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയാണ് പിടിയിലായത്. ജ്യോൽസന്റെ പരാതിയിൽ കേസെടുത്ത എളമക്കര പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞമാസം 26നായിരുന്നു സംഭവം. ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫേസ്ബുക്ക് വഴി ജ്യോൽസനെ പരിചയപ്പെട്ട യുവതി ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു.

തുടർന്ന് സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു. ഇവിടെയെത്തിയ ശേഷം ദമ്പതികളാണെന്നു പറഞ്ഞ് ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വച്ച് യുവതി ജ്യോത്സ്യന് പായസം നൽകിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തിൽ ലഹരിമരുന്ന്‌ നൽകി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു എന്നാണ് പരാതി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക