03
Jul 2025
Thu
03 Jul 2025 Thu
woman called boy friend to her place and chopped off his genitals

വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാമുകന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കാമുകി. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍ നഗറിലാണ് സംഭവം. 19കാരനായ വികാസ് നിഷാദ് ആണ് ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച രാത്രി യുവാവ് കാമുകിയുടെ വീട്ടിലെത്തുകയായിരുന്നു. ആറു മണിക്കൂറോളം ഇരുവരും സമയം ചെലവഴിച്ചു. ഇതിനിടെ വഴക്കുണ്ടാവുകയും യുവതി വികാസിന്റെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ യുവാവ് ഓടി രക്ഷപെട്ട് വീട്ടിലെത്തി. വീട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആറുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും തുടര്‍ച്ചയായി സന്ധിക്കുകയും ചെയ്തിരുന്നു. കാമുകി വിളിച്ചതിനെ തുടര്‍ന്നാണ് താന്‍ വീട്ടിലേക്ക് പോയതെന്നു ചികില്‍സയില്‍ കഴിയുന്ന യുവാവ് പോലീസിനോട് പറഞ്ഞു.

ALSO READ: വിവാഹിതയായ കാമുകിയെ കാണാനെത്തിയ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭർത്താവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക