27
Jun 2024
Sun
27 Jun 2024 Sun
woman caught thief who snatch her gold chain

തിരുവനന്തപുരം: സ്‌കൂട്ടറിലെത്തി മാല പൊട്ടിച്ചു രക്ഷപെടാന്‍ ശ്രമിച്ച മോഷ്ടാവിനെ വലിച്ചു നിലത്തിട്ട് യുവതി. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് കഴിഞ്ഞദിവസമാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോത്തന്‍കോട് സ്വദേശി അശ്വതിയാണ് മാല മോഷ്ടാവിനെ സാഹസികമായി പിടികൂടിയത്. ചന്തവിള സ്വപ്നാലയത്തില്‍ അനില്‍കുമാര്‍(42)ആണ് മോഷ്ടിച്ച സ്‌കൂട്ടറിലെത്തി അനില്‍കുമാര്‍ അശ്വതിയുടെ മൂന്നുപവന്‍ തൂക്കമുള്ള മാല വലിച്ചുപൊട്ടിച്ചത്.

പിടിച്ചുപറി ചെറുത്ത അശ്വതി മോഷ്ടാവിന്റെ ഷര്‍ട്ടിലും സ്‌കൂട്ടറിലും കടന്നുപിടിച്ചതോടെ വാഹനം നിയന്ത്രണം നഷ്ടമായി മറിഞ്ഞുവീണ്. വീഴ്ചയില്‍ അശ്വതിക്കു സാരമായി പരിക്കേറ്റു. കണ്ടുനിന്നവര്‍ ഓടിയെത്തി മോഷ്ടാവിനെ കൈകാര്യം ചെയ്യുകയും പോലീസിനു കൈമാറുകയും ചെയ്തു.

അമ്മയുമായി സ്വകാര്യ ആശുപത്രിയിലെത്തിയ അശ്വതി സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നു മരുന്ന് വാങ്ങി തിരികെ വരുകയായിരുന്നു മോഷ്ടാവിന്റെ ആക്രമണമുണ്ടായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക