13
Mar 2026
Fri
13 Mar 2026 Fri
woman committed suicide after cop preaparing for another mariiage after 4 year live in relation with her

നാലുവര്‍ഷം ഒപ്പം താമസിപ്പിച്ച പോലീസുകാരന്‍ വേറെ വിവാഹം കഴിക്കുന്നതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ആഗ്രയിലാണ് സംഭവം.വിവാഹവാഗ്ദാനം നല്‍കി നാലുവര്‍ഷം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞശേഷം പോലീസ് കോണ്‍സ്റ്റബിള്‍ ആയ ജി വി ഗൗതം മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതിനെ തുടര്‍ന്നാണ് യുവതി കോണ്‍സ്റ്റബിളിനും കുടുംബത്തിനുമെതിരേ വെളിപ്പെടുത്തല്‍ നടത്തിയശേഷം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൗതവിനൊപ്പമുള്ള ജീവിതകാലയളവില്‍ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതി വീഡിയോയില്‍ പരാതിപ്പെടുന്നു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഗൗതമിനെതിരേ യാതൊരു വിധ നടപടിയുമുണ്ടായില്ലെന്നും യുവതി പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ മരണാനന്തരമെങ്കിലും നീതി വാങ്ങിത്തരണമെന്നും വീഡിയോയില്‍ അപേക്ഷിച്ച ശേഷമായിരുന്നു യുവതിയുടെ ആത്മഹത്യ.

ALSO READ: കള്ളന്മാര്‍ക്ക് ഇനി പുതിയ ടാര്‍ജറ്റ്; ഹോട്ടലില്‍ കയറി ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചു