പാട്‌ന: വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്ത അക്രമിയുടെ ജനനേന്ദ്രിയം ബ്ലേഡിന് മുറിച്ച് വീട്ടമ്മ. ബിഹാറിലെ ബങ്ക ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീട്ടമ്മയുടെ ഭര്‍ത്താവ് പുറത്തുപോയ സമയത്താണ് അക്രമി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്തത്.
|
വീട്ടമ്മ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അക്രമി വീട്ടിനുള്ളില്‍ കടന്നത്. അതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ച വീട്ടമ്മ പരാജയപ്പെട്ടെങ്കിലും ഇതിനിടെ ഷേവിങ് ബ്ലേഡ് എടുത്ത് അക്രമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ഇതോടെ അക്രമി നിലവിളിച്ച് പിടിവിട്ടതോടെ വീട്ടമ്മ ഓടിരക്ഷപ്പെടുകയും അയല്‍വാസികളുടെ സഹായം തേടുകയുമായിരുന്നു. എന്നാല്‍ ഇതിനിടെ അക്രമി ഓടിരക്ഷപ്പെട്ടിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടിയ പൊലീസ് ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമിയുടെ ജനനേന്ദ്രിയം പകുതിയോളം മുറിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





