മകനൊപ്പം ബൈക്കില്‍ പോയ വീട്ടമ്മ പിക്കപ്പ് വാന്‍ ശരീരത്തിലൂടെ കയറിയിറങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചു. പാലക്കാട് കല്ലടിക്കോടാണ് സംഭവം. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ലിസിയുടെ മകന്‍ ടോണി തോമസ് പരിക്കുകളോടെ രക്ഷപെട്ടു.
|
കാറിനെ മറികടന്ന് പ്രധാനപാതയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ കാറിടിക്കുകയും തെറിച്ചുവീണ ലിസിയുടെ ശരീരത്തിലൂടെ ദേശീയപാതയിലൂടെയെത്തിയ പിക്കപ്പ് വാന്‍ കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിസിയെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ALSO READ: കാറിന്റെ തുറന്നുവിട്ട ഡോറില്‍ ബൈക്ക് ഇടിച്ചുകയറി 18കാരന്‍ മരിച്ചു
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


